പ്ലീസ്... എന്നെ വെറുതെ വിടൂ, മാധ്യമങ്ങളെ വിമര്‍ശിച്ച് റൊണാള്‍ഡോ രംഗത്ത്
തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ എതിര്‍ത്ത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നതിനെ വിമര്‍ശിച്ചാണ് റൊണാള്‍ഡോ മുന്നോട്ട് വന്നിരിക്കുന്നത്.
എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഞാന്‍ മാധ്യമങ്ങളില്‍ സംസാരിക്കാറില്ല. എന്നിട്ടും തനിക്ക് ഒരു പുതിയ കാമുകിയുണ്ടെന്ന ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റൊണാള്‍ഡോ പറയുന്നു.
എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും എന്റെ പ്രതിഛായ നഷ്ടപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെങ്കില്‍ അത് നടക്കാന്‍ പോകില്ലെന്നുമാണ് താരം വീഡിയോയില്‍ പറയുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റൊണാള്‍ഡോ കൂട്ടുക്കാര്‍ക്കൊപ്പം ബോട്ടില്‍ മദ്യപിച്ചു നൃത്തം ചെയ്തുവെന്നും ഫ്രാന്‍സിലെ സെയ്ന്റ് ട്രോപ്സ് നഗരത്തില്‍ പൊതുസ്ഥലത്തു മൂത്രമൊഴിച്ചതിന് താരത്തെ പോലീസ് പിടിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായാണ് താരത്തിന്റെ വീഡിയോ സന്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha