ബെല്‍ജിയം മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി
ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനത്തിലൂടെ ബെല്‍ജിയം മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ 43ന് പരാജയപ്പെടുത്തി. പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൗറാന്‍ ഫെല്ലെയ്‌നിയുടെ ഇരട്ടഗോളുകളാണ് ബെല്‍ജിയത്തിന്റെ വിജയമുറപ്പിച്ചത്.
പതിനേഴാം മിനിറ്റിലും നാല്പത്തിരണ്ടാം മിനിറ്റിലും ഫെല്ലെയ്‌നി നേടിയ ഗോളുകള്‍ മത്സരത്തിന്റെ ഇടവേളയില്‍ ബെല്‍ജിയത്തിന് 20ന്റെ മുന്‍തൂക്കം സമ്മാനിച്ചിരുന്നു. അമ്പത്തിമൂന്നാം മിനിറ്റില്‍ മാത്യൂ വാല്‍ബ്യൂണ ഫ്രാന്‍സിനായി ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍, റാദ്യ നൈന്‍ഗോളാന്റെയും എഡന്‍ ഹസാര്‍ഡിന്റെയും ഗോളുകള്‍ ബെല്‍ജിയത്തെ 41ന് മുന്നില്‍ക്കടത്തി.
മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ നബീല്‍ ഫെക്കിറിന്റെയും ദിമിത്രി പായേയുടെയും ഗോളുകള്‍ ഫ്രാന്‍സിന്റെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും, അവസാന നിമിഷങ്ങളില്‍ ബെല്‍ജിയം പ്രതിരോധം കൂടുതല്‍ ഗോള്‍ വഴങ്ങാതെ കാത്തു.
യൂറോകപ്പ് യോഗ്യതാ റൗണ്ടുകള്‍ പുനരാരംഭിക്കാനിരിക്കെ, ഫ്രാന്‍സിനെതിരെ നേടിയ വിജയം മാര്‍ക്ക് വില്‍മോട്‌സ് പരിശീലിപ്പിക്കുന്ന ബെല്‍ജിയത്തിന് ആത്മവിശ്വാസം പകരും. വെള്ളിയാഴ്ച വെയ്ല്‍സിനെതിരെയാണ് ബെല്‍ജിയത്തിന്റെ അടുത്ത യോഗ്യതാമത്സരം. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയവും വെയ്ല്‍സും അഞ്ച് കളികളില്‍ 11 പോയന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha