കോപ്പ അമേരിക്കയില്‍ ആദ്യജയം ചിലിക്ക്; ഇക്വഡോറിനെ തോല്പ്പി്ച്ചു
ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ആദ്യ ജയം ആതിഥേയരായ ചിലി സ്വന്തമാക്കി. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കന്നി കോപ്പ അമേരിക്ക കിരീടം നേടാമെന്ന പ്രതീക്ഷയില്‍ ഉദ്ഘാടനമത്സരത്തിനിറങ്ങിയ ചിലി, ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം അര്‍ട്ടൂറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ചിലി മൂന്നു പോയിന്റുമായി ഒന്നാമതാണ്. മെക്‌സിക്കോ, ബൊളീവിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അറുപത്തിയാറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ട്ടൂറോ വിദാല്‍ ആദ്യ ഗോള്‍ നേടിയത്. 1991നുശേഷം കോപ്പ അമേരിക്കയില്‍ ചിലിക്കുവേണ്ടി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്ന ആദ്യ താരമാണ് വിദാല്‍. എന്‍പത്തിനാലാം മിനുട്ടിലായിരുന്നു വര്‍ഗാസ് ചിലിക്ക് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്. അതേസമയം മത്യാസ് ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ചിലിയ്‌ക്കു തിരിച്ചടിയായിട്ടുണ്ട്.
മെക്‌സിക്കോയും ബൊളീവയയും തമ്മില്‍ നാളെ പുലര്‍ച്ചെയാണ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha