കോപ്പയില്‍ സമനില; മെക്‌സിക്കോയും ബൊളീവിയയും ഗോളടിച്ചില്ല
കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അതിഥികളായെത്തിയ മെക്‌സിക്കോയെ ബൊളീവിയ സമനിലയിലാക്കി. 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സൗസാലിറ്റോ സ്‌റ്റേഡിയത്തില്‍ നടന്ന വിരസമായ മത്സരത്തില്‍ ഇരു ടീമുകളും ഭാവനാസൃഷ്ടമായ ഒരു നീക്കം പോലും നടത്തിയില്ല.
സൂപ്പര്‍താരങ്ങളെ ഒഴിവാക്കി കളത്തിലെത്തിയ മെക്‌സിക്കന്‍ മുന്നേറ്റം ബൊളീവിയന്‍ പ്രതിരോധത്തിന് കാര്യമായ ഭീഷണിയായില്ല. ഡോസ് സാന്റോസിന്റെ അഭാവത്തില്‍ മെക്‌സിക്കോയ്ക്ക് മുന്നേറ്റം മെനയാന്‍ ആരുമുണ്ടായിരുന്നില്ല. മറുവശത്ത് ബൊളീവിയന്‍ മുന്നേറ്റം മെക്‌സിക്കന്‍ പ്രതിരോധം കീറിമുറിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
ഒന്നോ രണ്ടോ അവസരം തുറന്നെടുത്തെങ്കിലും മെക്‌സിക്കന്‍ ഗോളിക്ക് മുന്നില്‍ അതെല്ലാം നിഷ്ഫലമായി മാറി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജാസ്മാനി കംപോസിന്റെ തകര്‍പ്പനടി മെക്‌സിക്കോ ഗോളി ജോസ് ഡേ ജീസസ് കൊറോണ തട്ടി പുറത്താക്കി. രണ്ടാം പകുതിയില്‍ മെക്‌സിക്കോയ്ക്കും സുവര്‍ണാവസരം ലഭിച്ചെങ്കിലും പകരക്കാരനായി കളത്തിലെത്തി ജിമെനെസ് തുലച്ചു കളഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha