നെയ്മര്‍ക്ക് നാല് കളികളില്‍ വിലക്ക്: കോപ്പയില്‍ ഇനി കളിക്കാനാകില്ല
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് തിരിച്ചടി. നാല് കളികളില്‍ വിലക്ക് വന്നതോടെ സ്റ്റാര്‍ സ്‌െ്രെടക്കറും ടീം നായകനുമായ നെയ്മര്‍ക്ക് ടൂര്‍ണമെന്റില്‍ ഇനി കളിക്കാനാകില്ല. കൊളംബിയക്കെതിരായ മത്സരത്തിന് ശേഷം അവരുടെ ഗോള്‍ സ്‌കോററായ ജെയ്‌സണ്‍ മുറിയോയെ തലകൊണ്ടിടിച്ചതിന് നെയ്മര്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയാണ് നെയ്മര്‍ക്ക് നാല് കളിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ചുവപ്പുകാര്‍ഡ് കിട്ടിയതിനാല്‍ വെനിസ്വേലയ്‌ക്കെതിരായ ലീഗ് മത്സരം നെയ്മര്‍ക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് നാല് കളികളിലെ സസ്‌പെന്‍ഷന്‍ വന്നത്. നാല് കളിയില്‍ പുറത്തിരിക്കേണ്ടി വരുന്നതിനാല്‍ ഇനി ബ്രസീല്‍ ഫൈനല്‍ കളിച്ചാലും നെയ്മര്‍ക്ക് ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങാനാകില്ല, സസ്‌പെന്‍ഷനെതിരെ പരാതി നല്‍കുമെന്ന് ബ്രസീല്‍ ടീം അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha