വെനസ്വേലയെ കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍
ഗ്രൂപ്പ് സിയിലെ നിര്‍ണയാക മല്‍സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വെനസ്വേലയെ കീഴടക്കിയത്. ഗ്രൂപ്പില്‍ ഒന്നാമതായാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ വലിയൊരു ദുരന്തത്തിനു ശേഷം തുടര്‍ച്ചയായ 11 ജയവുമായി തിരിച്ചുവന്ന ദുംഗയുടെ മഞ്ഞപ്പടയ്ക്ക് കൊളംബിയക്കെതിരായ ഒരു ഗോള്‍ തോല്‍വി വലിയ നഷ്ടങ്ങളാണ് വരുത്തിയത്. നായകന്‍ നെയ്മര്‍ ചുവപ്പു കാര്‍ഡ് കിട്ടി പുറത്തായി. അപ്രതീക്ഷിത തോല്‍വി കോപ്പയിലെ ക്വാര്‍ട്ടര്‍ പ്രവേശനം ആശങ്കയിലാക്കി. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ വെനസ്വേലയ്‌ക്കെതിരെ ബ്രസീല്‍ അച്ചടക്കമുള്ള കളി പുറത്തെടുത്തു ജയം ഗംഭീരമാക്കി.
വെനസ്വേലന്‍ ഗോള്‍ മുഖത്ത് സ്ഥിരമായി ആക്രമണം നടത്തിയ ബ്രസീലിന്റെ മുന്നേറ്റനിര ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ കളിയുടെ ഗതി വ്യക്തമാക്കി. ഒന്‍പതാം മിനിറ്റില്‍ തിയാഗോ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്. റൊബീഞ്ഞോയില്‍ നിന്നു കിട്ടിയ പന്തു ഗംഭീരമായി തിയാഗോ സില്‍വ വെനസ്വേലന്‍ വലയിലേക്ക് അടിച്ചുകയറ്റി (സ്‌കോര്‍ 10). ഇതിനിടെ ഒറ്റപ്പെട്ട ചില ആക്രമണങ്ങള്‍ വെനസ്വേല നടത്തിയെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടിതകര്‍ന്നു.
അമ്പത്തിഒന്നാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. വില്യന്‍ നല്‍കിയ പാസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയാണ് രണ്ടാം ഗോളടിച്ചത് (സ്‌കോര്‍ 20). ഇതിനിടെ ബ്രസീലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അലെയ്ന്‍ ബറോജ വെനസ്വേലയെ രക്ഷപ്പെടുത്തുകയായിരുന്നു. കളിതീരാന്‍ മിനിറ്റുകള്‍ ശേഷിക്കേയാണ് വെനസ്വേല ആശ്വാസ ഗോളടിച്ചത്. 84ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. യുവാന്‍ അരാംഗോയെടുത്ത കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ സുന്ദരമായി സേവ് ചെയ്‌തെങ്കിലും തിരിച്ചുവന്ന പന്ത് മിക്കു വലയിലാക്കുകയായിരുന്നു. (സ്‌കോര്‍ 21).
കളിയുടെ എല്ലാ മേഖലകളിലും ബ്രസീല്‍ മികച്ചു നിന്നു. ബ്രസീലിന് ലഭിച്ച എട്ടു ഗോളവസരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. കേവലം മൂന്നു അവസരങ്ങള്‍ ലഭിച്ച വെനസ്വേലയാവട്ടെ ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു. ബ്രസീലിന്റെ വിജയം ആഘോഷിക്കാന്‍ ഗ്യാലറിയില്‍ നെയ്മറുമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha