ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി
ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ഈ കോപ സ്വന്തമാക്കാന്‍ നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്‍. ആതിഥേയരായതിന്റെ പേരിലത്തെിയ കോപ കിരീടം, മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ എന്തു വില നല്‍കാനും ഏതു വിട്ടുവീഴ്ചക്കും ഒരുക്കം. അങ്ങനെയൊരു വിട്ടുവീഴ്ചയുടെ ആനുകൂല്യത്തിലാണ് അര്‍തുറോ വിദാലെന്ന താരം നാളെ ചിലിക്കുവേണ്ടി ക്വാര്‍ട്ടറില്‍ പന്തുതട്ടാനിറങ്ങുന്നത്. ഗ്രൂപ് മത്സരങ്ങളുടെ ഇടവേളയില്‍ മദ്യപിച്ച് കാറോടിച്ച് അപകടത്തില്‍പെട്ടതിന് അറസ്റ്റിലായ വിദാലിനെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മാത്രം വിട്ടയച്ചു. ചിലിയന്‍ നിയമമനുസരിച്ച് 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റത്തില്‍നിന്ന് താരത്തെ രക്ഷിച്ചത് നാടിന് കോപ കിരീടമണിയണമെന്ന ഒരൊറ്റ ആഗ്രഹത്തിന്റെ മാത്രം ബലത്തില്‍. മൂന്ന് കളിയില്‍ മൂന്ന് ഗോളടിച്ച് ടോപ്‌സ്‌കോറര്‍ പട്ടികയിലുള്ള വിദാലില്‍നിന്ന് ചിലി അത്രമാത്രം പ്രതീക്ഷിക്കുന്നു.
കോപ ഗ്രൂപ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കുലുങ്ങാത്ത ഏക ടീമെന്ന പെരുമയുമായാണ് ചിലിയുടെ നോക്കൗട്ട് പടപ്പുറപ്പാട്. ഗ്രൂപ് \'എ\'യില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ജേതാക്കളായി. ഇതുവരെ 10 ഗോളുകള്‍ അടിച്ചുകൂട്ടിയവര്‍ അക്കാര്യത്തിലും മുമ്പന്മാര്‍. രണ്ട് ഗോള്‍ വീതം നേടിയ ചാള്‍സ് അരാഗ്വിലും എഡ്വേര്‍ഡോ വര്‍ഗാസും ആതിഥേയ ടീമില്‍ നിന്നുതന്നെ.
തങ്ങളുടെ കന്നിക്കിരീടത്തിനൊരുങ്ങുന്ന ലാ റോയയെ വ്യത്യസ്തരാക്കുന്നതും ജയിക്കാനുള്ള അടങ്ങാത്ത ആവേശംതന്നെ. ആദ്യ മത്സരത്തില്‍ എക്വഡോറിനെ (20) തോല്‍പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മെക്‌സികോയോട് സമനില വഴങ്ങിയെങ്കിലും (33) ഗോളെണ്ണം കുറച്ചില്ല. അവസാന മത്സരത്തില്‍ ബൊളീവിയയെ 50ത്തിന് തകര്‍ത്തുകൊണ്ട് ആധികാരിക കുതിപ്പിന് അടിവരയുമിട്ടു.
ബ്രസീലും അര്‍ജന്റീനയും നിറംമങ്ങിയപ്പോള്‍ ആരാധകരില്‍ ഒരുപക്ഷം ചിലിക്കൊപ്പവും ചാഞ്ഞുകഴിഞ്ഞു.
ആക്രമണമാണ് തങ്ങളുടെ തന്ത്രമെന്ന് കോച്ച് ജോര്‍ജ് സാംപോളിയും വ്യക്തമാക്കുന്നു. \'ക്വാര്‍ട്ടറിനായി ചിലി കളിശൈലി മാറ്റില്ല. വലിയ എതിരാളികളെ വീഴ്ത്താന്‍ ഇതേ ശൈലിതന്നെ തുടരും\' കോച്ചിന്റെ വാക്കുകള്‍.
അതേസമയം, കഴിഞ്ഞ നാല് കോപയില്‍ മൂന്നു തവണയും ചിലി ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങിയെന്ന ദൗര്‍ഭാഗ്യവും വിടാതെ പിന്തുടരുന്നു. മെക്‌സികോ, ബ്രസീല്‍, വെനിസ്വേല എന്നിവരായിരുന്നു അന്ന് വഴിമുടക്കിയവര്‍.
ടീം ന്യൂസ്: അറസ്റ്റ് വിവാദത്തിനു പിന്നാലെ ബൊളീവിയക്കെതിരായ മത്സരത്തില്‍ അര്‍തുറോ വിദാലിനെ കോച്ച് പുറത്തിരുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ, സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനേടിയ വിദാല്‍ കളംനിറഞ്ഞു കളിക്കുകയും ചെയ്തു. ഈ യുവന്റസ് താരം തന്നെയാവും സാംപോളിയുടെ നാളെത്തെയും വജ്രായുധം. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡുകണ്ട മത്യാസ് ഫെര്‍ണാണ്ടസും തിരിച്ചത്തെും.
നാലുവര്‍ഷം മുമ്പ് കിരീടമുയര്‍ത്തിയ ഉറുഗ്വായ് ഇക്കുറി ക്വാര്‍ട്ടറില്‍ എത്തിയതുതന്നെ അദ്ഭുതമെന്ന് ചിന്തിക്കുന്നവരുമുണ്ട്. ലൂയി സുവാരസ് എന്ന സൂപ്പര്‍താരമില്‌ളെന്ന ഭയം ചിലിയിലേക്ക് പറക്കുംമുമ്പേ ചാമ്പ്യന്മാരെ വേട്ടയാടിയെങ്കിലും പന്തുരുണ്ടുതുടങ്ങിയതോടെ കിരീട ഫേവറിറ്റുകള്‍ എന്ന് വിളിച്ചവരേക്കാള്‍ ഉറുഗ്വായ് തിളങ്ങി. ഗ്രൂപ് \'ബി\'യില്‍നിന്ന് അര്‍ജന്റീനക്കും പരഗ്വേക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലത്തെിയതെങ്കിലും മിന്നുന്ന പ്രകടനമായിരുന്നു മൂന്ന് കളിയിലും പുറത്തെടുത്തത്.
ഇനി, മൂന്ന് ജയമകലെ കിരീടമെന്ന മന്ത്രത്തിലേക്കാണ് ചാമ്പ്യന്‍പടയെ കോച്ച് ഓസ്‌കര്‍ ടബാരെസ് നയിക്കുന്നത്. വീണ്ടും കിരീടമണിഞ്ഞാല്‍, കോപയില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുന്ന നാലാമത്തെ രാജ്യമെന്ന പദവിയാവും ടീമിന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha