ബ്രസീലിന് വീണ്ടും തിരിച്ചടി: കളിയില്‍ നിന്നും പുറത്തായി
കോപ്പ അമേരിക്ക ഫുട്ബോളില്‍നിന്നു ബ്രസീല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോടു ഷൂട്ടൗട്ടില്‍ 3-4നു തോറ്റാണ് ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരാഗ്വെയോടു തോറ്റു പുറത്തായിരുന്നു.
ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ കോപ്പ അമേരിക്കയില്‍ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ചിലിയും പെറുവും എതിരിടും. രണ്ടാം സെമിയിലാണ് പരാഗ്വെയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത്. ബ്രസീലിന്റെ തോല്‍വിയോടെ അര്‍ജന്റീനയുമായി ഏറെ നാളിനുശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിനുള്ള അവസരമാണ് നഷ്ടമായത്.
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മല്‍സരം അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടില്‍ റിബേറോയും ഡഗ്ലസ് കോസ്റ്റയും പെനാല്‍റ്റി പാഴാക്കിയതാണ് ബ്രസീലിനു തിരിച്ചടിയായത്. പരാഗ്വെയ്ക്കുവേണ്ടി മാര്‍ട്ടിനസ്, കാന്‍സറസ്, ബോബാഡില്ല, ഗോണ്‍സാലസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടീഞ്ഞോ, മിറാന്‍ഡ, കൂട്ടീഞ്ഞോ എന്നിവര്‍ ബ്രസീലിന്റെ ഗോളുകള്‍ നേടി.
പതിഞ്ഞ താളത്തിലാണ് ഇന്നത്തെ മത്സരത്തില്‍ ബ്രസീല്‍ കളിച്ചത്. ആവേശകരമായ പ്രകടനം പുറത്തെടുക്കാനും അവര്‍ക്കായില്ല. പതിനഞ്ചാം മിനിട്ടില്‍ റൊബീഞ്ഞ്യോയുടെ ഗോളില്‍ മുന്നിലെത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ആകാത്തത് അവര്‍ക്കു തിരിച്ചടിയായി. നെയ്മറുടെ അഭാവം ബ്രസീലിനെ നന്നായി ബാധിച്ചിരുന്നുവെന്ന് കളിയില്‍ നിന്നു വ്യക്തമാണ്. എഴുപത്തിരണ്ടാം മിനിട്ടില്‍ ഡെര്‍ലിസ് ഗോണ്‍സാലസ് പെനാല്‍റ്റിയിലൂടെ പരാഗ്വെയെ ഒപ്പമെത്തിക്കുകയായിരുന്നു.
ലോകകപ്പിലും പരിക്കേറ്റു പുറത്തുപോകാനായിരുന്നു നെയ്മറുടെ വിധി. തുടര്‍ന്നു നടന്ന മത്സരങ്ങളിലൊക്കെ ദയനീയമായ തോല്‍വിയാണ് ബ്രസീല്‍ ഏറ്റുവാങ്ങിയത്. കോപ്പ അമേരിക്കയിലും നെയ്മര്‍ പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha