മാറക്കാന നായകന്‍ ഗിഗിയ വിടവാങ്ങി
ബ്രസീലുകാര്‍ ഓര്‍മ്മയില്‍ നിന്നും മായ്ക്കാന്‍ ശ്രമിക്കുന്ന മാറക്കാന ദുരന്തം അവര്‍ക്കു സമ്മാനിച്ച മുന്‍ ഉറുഗ്വെ താരം അല്‍സിഡിസ് ഗിഗിയ അന്തരിച്ചു. 88 വയസായിരുന്നു. 1950 ലെ ലോകകപ്പ് ഫൈനലില്‍ ഗിഗിയയാണ് ബ്രസീലിനെതിരെ വിജയഗോള്‍ നേടിയത്. മാറക്കാന സ്‌റ്റേഡിയത്തില്‍ വിജയഗോള്‍ നേടിയ അതേ ജൂലൈ പതിനാറിനാണ് ഗിഗിയ മരിച്ചതെന്നത് യാദൃശ്ചികമായി.
ബ്രസീല്‍ ജനതക്ക് മറക്കാനാകാത്ത പേരുകളാണ് മാറക്കാനയും അല്‍സിഡിസ് ഗിഗിയയും. ബൊലോ ഹോറിസോണ്ടോയിലെ തോല്‍വിയേക്കാളും ഇപ്പോഴും ബ്രസീല്‍ ജനതക്ക് മറക്കാനാകാത്ത ഒന്നാണ് മാറക്കാന. 1950 ലെ ലോകകപ്പിനായി ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ് ബ്രസീല്‍ പണിതത്. പ്രതീക്ഷിച്ച പോലെ ഫൈനലിലെത്തി. പോയന്റടിസ്ഥാനത്തിലായിരുന്നു അന്ന് വിജയിയെ തീരുമാനിക്കുമായിരുന്നത് എന്നതിനാല്‍ അവസാന മത്സരത്തില്‍ സമനില കൈവരിച്ചാല്‍ തന്നെ കാനറികള്‍ ലോകനെറുകയിലെത്തുമായിരുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയത്. ആദ്യം ബ്രസീലാണ് മുന്നിലെത്തിയത്. എന്നാല്‍ യുവാന്‍ ഷിയാഫിനോ ഉറൂഗ്വയെ ഒപ്പമെത്തിച്ചു.
എഴുപത്തിയൊമ്പതാം മിനിറ്റില്‍ ഗിഗിയ കാനറികളുടെ ചങ്ക് തകര്‍ത്തു. 1926-ല്‍ മോണ്‍ഡിവിഡിയോയില്‍ ജനിച്ച ഗിഗിയ ഉറൂഗ്വെക്കായും ഇറ്റലിക്കായും ബൂട്ട് കെട്ടി. .ഉറുഗ്വെക്കായി നാല് ഗോളും ഇറ്റലിക്കായി ഒരു ഗോളും നേടി. പെനറോളില്‍ തുടങ്ങിയ ക്ലബ് ജീവിതം എ.എസ് റോമ, എസി മിലാന്‍, എന്നിവയിലൂടെ കടന്ന് പോയി. മാറക്കാനയില്‍ വിജയഗോള്‍ നേടിയതിന് 65 വര്‍ഷം പൂര്‍ത്തിയായ ദിവസമാണ് ഗിഗിയ അന്തരിച്ചത്. താരത്തിന്റെ ഭാര്യയാണ് മരണവിവരം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha