ഫോട്ടോ തരുമോ പ്ലീസ്... ആരും അറിയില്ലെന്ന് റൊണാള്‍ഡോ, ഫോട്ടോ തരില്ലെന്ന് യുവതി
തന്നെപ്പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ ഒരു സാധാരണ മോഡലിനെ വലയിലാക്കാന്‍ ശ്രമിച്ചാല്‍ അത് എളുപ്പം സാധിക്കുന്നതാണെന്നായിരുന്നു ഫുട്ബോളര് റൊണാള്‍ഡോ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഓസ്ട്രേലിയക്കാരിയായ ഒരു പെണ്‍കുട്ടിയെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും റൊണാള്‍ഡോയ്ക്ക് കൂട്ടായി ലഭിച്ചില്ല.
സീസണ് മുന്നോടിയായി റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മോഡലും മേക്കപ്പ് വുമണുമായ പെണ്‍കുട്ടിയെ വാട്സ് ആപ്പ് വഴിയാണ് റൊണാള്‍ഡോ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോള്‍ മുതല്‍ നേരില്‍ കാണണമെന്നായി റൊണാള്‍ഡോയുടെ ആവശ്യം.
എന്നാല്‍, താന്‍ സിംഗിള്‍ അല്ലെന്ന് ആദ്യം മുതല്‍തന്നെ പെണ്‍കുട്ടി റൊണാള്‍ഡോയ്ക്ക് മറുപടി നല്കി. ജിംനേഷ്യത്തില്‍ നിന്നുള്ള ഫോട്ടോ നല്‍കാമോ എന്നായി റൊണാള്‍ഡോയുടെ അടുത്ത ചോദ്യം. എന്നാല്‍, കാമുകന് അത് ഇഷ്ടപ്പെടില്ലെന്നായിരുന്നു ഇരുപത്തിരണ്ടുകാരിയുടെ മറുപടി. ആരെയും കാണിക്കില്ല, ദയവായി ഫോട്ടോ അയച്ചുതരൂയെന്ന് റൊണാള്‍ഡോ നിരന്തരം അപേക്ഷിച്ചിട്ടും പെണ്‍കുട്ടി അതിന് തയ്യാറായില്ല.
ഇതിന് പിന്നാലെ, മെല്‍ബണില്‍ നടക്കുന്ന തന്റെ ടീമിന്റെ മത്സരം കാണാന്‍ ടിക്കറ്റും റൊണാള്‍ഡോ ഓഫര്‍ ചെയ്തു. റൊണാള്‍ഡോയുടെയും റയലിന്റെയും ആരാധകനായ കാമുകനൊപ്പം വരാമെന്ന് പെണ്‍കുട്ടി അറിയിച്ചെങ്കിലും തനിച്ചാണെങ്കില്‍ മാത്രം വന്നാല്‍ മതിയെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. എന്നാല്‍, എത്രവലിയ സൂപ്പര്‍താരമാണെങ്കിലും തന്നെ അതിന് കിട്ടില്ലെന്ന് യുവതി പറഞ്ഞതോടെ റൊണാള്‍ഡോ പരാജയം സമ്മതിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha