ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ ആദ്യ പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടി
ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍ന്മാരായ ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത 3 ഗോളിനായിരുന്നു സിറ്റിയുടെ വിജയം. 1978നു ശേഷം ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
കിരീടം നിലനിര്‍ത്തുന്നതിന് ഈ പ്രകടനമൊന്നും പോര എന്ന് ചെല്‍സിക്ക് ഇതോടെ മനസിലായി. മാന്വല്‍ പെലഗ്രിനിയുടെ കുട്ടികള്‍ ചെല്‍സിയെ മൈതാനത്ത് നിലംപരിശാക്കി. കളിയുടെ സമസ്ത മേഖലകളിലും മാഞ്ചസ്റ്റര്‍ സിറ്റി ആദിപത്യം ഉറപ്പിച്ചിരുന്നു. ആദ്യ ചില നല്ല അവസരങ്ങള്‍ പാഴാക്കിയെങ്കിലും മുപ്പത്തിഒന്നാം മിനിറ്റില്‍ അളന്നുമുറിച്ച പാസിലൂടെ സ്റ്റാര്‍ സ്‌െ്രെറ്റക്കര്‍ സെര്‍ജിയോ അഗ്യൂറോ ചെല്‍സിയുടെ വല കുലുക്കി.
സര്‍ശക്തിയുമെടുത്ത് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ചെല്‍സിക്ക് മുന്നേറാനായില്ല. കളിയുടെ ഒന്നാം പാതം ഒരു ഗോളില്‍ അവസാനിച്ചു.രണ്ടാം പാതത്തില്‍ ചെല്‍സിയുടെ നെഞ്ചുതുളച്ച് സിറ്റിയുടെ മാന്‍ സിറ്റിയുടെ രാണ്ടം ഗോള്‍.
എഴുപത്തിയെട്ടാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നെത്തിയ പന്ത് ക്യാപ്റ്റന്‍ വിന്‍സന്റ് കൊംപാനി ഹെഡറിലൂടെ ഗോളാക്കിമാറ്റി. ഒടുവില്‍ എണഅ#പത്തിയെട്ടാ മിനിറ്റില്‍ ഫെര്‍ണാണ്ടി!ഞ്ഞോയിലൂടെ സിറ്റിയുടെ അവസാന ഗോള്‍ പിറന്നു .ഇതോടെ തുടര്‍ച്ചയായ രണ്ടാം മല്‍സത്തിലും വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ചെല്‍സിയുചെ അ!ടുത്ത മല്‍സരം വെസ്റ്റ് ബ്രോമുമായാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha