മധുര പ്രതികാരം; ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് കിരീടം ബയണിനെ തോല്‍പ്പിച്ച് ബോറൂഷ്യ നേടി
ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനെ 4-2 ന് തോല്‍പ്പിച്ച് ബൊറൂഷ്യ ഡോട്ട്‌മുണ്ട് കിരീടം ചൂടി. ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളെ പരാജയപ്പെടുത്തിയ മ്യൂണിക്കിനോടുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു ബൊറൂഷ്യക്ക് ഈ വിജയം. മാര്‍ക്കോ റൂസിന്റെ ഇരട്ട ഗോളാണ് ബൊറൂഷ്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ബയണിനു വേണ്ടി രണ്ടു ഗോളുകളും നേടിയത് ആര്യന്‍ റോബന്‍ ആണ്. സീസണില്‍ ടീമിന്റെ പരിശീലകനായി പെപ് ഗാര്‍ഡിയോളയെത്തിയശേഷം ബയറണ്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. പ്രീസീസണ്‍ സന്നാഹ ടൂര്‍ണമെന്റുകളില്‍ ടെലിക്കോം കപ്പിലും യുളി ഹോനസ് കപ്പിലും ബയറണെ വിജയികളാക്കിയ പെപ്പിന് പക്ഷേ, സുപ്രധാന പോരാട്ടത്തില്‍ അതിനുള്ള തന്ത്രങ്ങളൊരുക്കാനായില്ല. ജയത്തോടെ ബയറണിനൊപ്പം അഞ്ച് സൂപ്പര്‍കപ്പ് കിരീടമെന്ന നേട്ടവും ബൊറൂസിയയ്ക്ക് സ്വന്തമാക്കാനായി. മാര്‍ക്കോ റൂസിന്റെ ഇരട്ട ഗോള്‍ കൂടാതെ ഇക്കായി ഗുണ്ടോഗന്‍ ഒരു ഗോളടിച്ചു. മറ്റൊരു ഗോള്‍ ബയേണിന്റെ ഡാനിയല്‍ വാന്‍ ബ്യൂട്ടന്റെ സെല്‍ഫ് ഗോള്‍ ആയിരുന്നു.
https://www.facebook.com/Malayalivartha