ബാഴ്‌സലോണയെ തോല്‍പ്പിച്ച് ബില്‍ബാവോയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ്
കിരീടങ്ങള്‍ വാരിക്കൂട്ടിയ ബാഴ്‌സലോണയ്ക്ക് ആദ്യ പ്രഹരം. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സയ്ക്ക് അടിതെറ്റി. ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തി അത്‌ലെറ്റിക്കൊ ബില്‍ബാവോ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ആധികാരികമായി സ്വന്തമാക്കി.
ഇരു പാദങ്ങളിലുമായി 51 ഗോളിനാണ് അത്‌ലെറ്റിക്കൊ ബിബാവോ 31 വര്‍ഷത്തെ കിരീട സ്വപ്‌നത്തില്‍ എത്തിയത്. സാന്‍സെം സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കൊ ബില്‍ബാവോയുടെ ജയം. അറിറ്റ്‌സ് അഡൂറിസിന്റെ ഹാട്രിക്ക് പ്രകടനമായിരുന്നു ആദ്യ പാദത്തില്‍ ബാഴ്‌സലോണയ്ക്ക് വിനയായത്.
രണ്ടാം പാദസെമിയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ അടിച്ചിട്ട് കിരീടം സ്വപ്‌നം കണ്ട ബാഴ്‌സലോണയ്ക്ക് പിഴച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം മെസി 43ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. എന്നാല്‍ 74ാം മിനിറ്റില്‍ ബില്‍ബാവോ ഗോള്‍ മടക്കി. മത്സരത്തില്‍ ബാഴ്‌സലോണയുടെ പിക്യുവും ബില്‍ബാവോയുടെ സൊലയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha