അഥിതി ചൗഹാന് ചരിത്രമാകുന്നു; ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത
ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരമായി അഥിതി ചൗഹാന്. ഇന്ത്യന്‍ ദേശീയ വനിതാ ടീമിന്റെ ഗോള്‍ കീപ്പറായ അഥിതിയുമായി കരാര്‍ ഒപ്പിട്ടത് ഇംഗ്ലീഷ് ലീഗിലെ മൂന്നാം ഡിവിഷനില്‍ കളിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡാണ് .ടീമിലെത്തിയ ശേഷമുള്ള ലീഗിലെ ആദ്യ മല്‍സരത്തില്‍ കവണ്ട്രി സിറ്റിക്കെതിരെ ഞായറാഴ്ച അതിഥി കളത്തിലിറങ്ങി. മല്‍സരത്തില്‍ അഥിതിയുടെ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളിന് തോറ്റു.
ഇതിനു മുമ്പ് പ്രമുഖ വിദേശ ക്ലബുമായി കരാറിലെത്തിയ ഇന്ത്യന്‍ താരം നോര്‍വെയിലെ ഒന്നാം ഡിവിഷന് ലീഗില്‍ കളിക്കുന്ന പുരുഷ ടീം ഗോള്‍കീപ്പര്‍ ആയ ഗുര്‍പ്രീത് സിങ് സന്ധുവാണ്. ഇന്ത്യയില്‍ വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കായി ദേശീയ ലീഗില്ലാത്തതിനാല് പ്രമുഖരായ താരങ്ങളിലേറെയും മാലിദ്വീപ് ക്ലബുകള്‍ക്കായാണ് കളിക്കുന്നത്.
ടീമിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ പ്രകടനത്തില്‍ സംതൃപ്തിയല്ലെന്ന് അഥിതി പറഞ്ഞു. കുറച്ചു കൂടി നന്നായി കളിക്കാമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ് പുരുഷ ടീമിന്റെ കളി ഞാന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അതേ ജേഴ്സിയണിഞ്ഞ് കളിക്കാന്‍ സാധിച്ചത് സ്വപ്നതുല്യമായിട്ടാണ് തനിക്ക് തോന്നിയതെന്നും അഥിതി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha