റൊണാള്‍ഡോ ഗിന്നസ് ബുക്കില്‍
ലോക കായിക രംഗത്തെ അതികായകരായ നിരവധി താരങ്ങള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്. ചെല്‍സി കോച്ച് ജോസെ മൗറീന്യോ, റയല്‍ മാഡ്രിസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടെന്നീസ് താരം നൊവാക് ദ്യോകോവിച്, ഇംഗ്ലീഷ് പ്രീമിയര്‍ താരം ഫ്രാങ്ക് ലാംമ്പര്‍ട്ട് തുടങ്ങി നിരവധി താരങ്ങളാണ് ഗിന്നസ് പട്ടികയില്‍ ഇടം പിടിച്ചത്.
നാല് റെക്കോഡുകളാണ് മൗറീന്യോ സ്വന്തമായത്. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവുംകൂടുതല്‍ പോയന്റ്(95), വ്യത്യസ്ത കഌുകളിലായി കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം(2), 100 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മാനേജര്‍ (49 വര്‍ഷവും 12 ദിവസവും), പ്രീമിയര്‍ ലീഗില്‍ ഹോംഗ്രൗണ്ടില്‍ ഏറ്റവുംകൂടുതല്‍ അപരാജിത മത്സരങ്ങള്‍ (77) എന്നീ റെക്കോഡുകളാണ് മൗറീന്യോയുടെ പേരിലുള്ളത്.
ലാലിഗയിലെ റൊണാള്‍ഡോയുടെ 27ാം ഹാട്രിക്കാണ് ഒരു റെക്കോഡായത്. കൂടാതെ, ഫേസ്ബുക്കിലും ട്വിറ്ററിലും ഏറ്റവുംകൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ആളും അത് ലറ്റും എന്ന ബഹുമതിയും റൊണാള്‍ഡോ നേടി. ഏറ്റവുംകൂടുതല്‍ ആസ്‌ട്രേലിയന്‍ ഓപണ്‍ ഗ്രാന്‍ഡ്‌സഌം കിരീടങ്ങളുടെ (അഞ്ച്) റെക്കോഡ് ദ്യോകോവിച് സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ (39) എന്ന റെക്കോര്‍ഡാണ് ലാംമ്പര്‍ട്ടിന് ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha