യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
യുറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളുടെ മല്‍സരങ്ങള്‍ ഇന്നും നാളെയും നടക്കും.
യുറോപ്പിലെ കാല്‍പ്പന്തുകളിയുടെ പൊടിപൂരത്തിന് ഇന്ന് കൊടിയുയരും. വമ്പന്‍ ക്ലബുകളെല്ലാം തയ്യാറെടുപ്പിലാണ്. ബാര്‍സിലോണയുടെ കൈവശമുള്ള കപ്പ് തങ്ങളുടെ മൈതാനത്തെത്തിക്കാന്‍.
ഈ സീസണിലും കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ബാര്‍സ നാളെ ഇറ്റാലിയന്‍ ക്ലബായ എഎസ് റോമയെ നേരിടുന്നത്. ഇത്തവണയും കപ്പ് നേടിയാന്‍ അത് ചരിത്രമാവും. എന്നാല്‍ ബാര്‍സിലോണയുടെ അതേ ഗ്രൂപ്പില്‍ ലാ ലിഗയില്‍ മാസ്മരിക പ്രകടനം കാഴ്ച്ചവച്ച ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ മികവിലാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ഇറങ്ങുന്നു. ഇവര്‍ക്കുപുറമെ യൂറോപ്പിലെ അതികായകരായ ബയണ്‍ മ്യൂണിക്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയിന്‍ എന്നിവയും കിരീടത്തില്‍ കണ്ണും നട്ടിറിങ്ങന്നു.
ഗ്രൂപ്പ് പോരില്‍ ബാര്‍സയ്ക്കും റയലിനും പുറമെ വേറെയുമുണ്ട് ടീമുകള്‍. യൂറോകപ്പ് ലീഗ് ജേതാക്കളായ സെവിയ്യഅറ്റലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ എന്നിവരടങ്ങിയ തീപാറും ഗ്രൂപ്പിലാണ്. കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനം ഇത്തവണയും കാഴ്ച്ചവയ്ക്കാനൊരുങ്ങിയാണ് മെസി സുവാരസ് നെയ്മര്‍ സഖ്യം ബാര്‍സയ്ക്കായി ബൂട്ടണിയുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടും ഉറക്കമില്ലാ രാത്രികള്‍ യോഗ്യത നേടാന്‍ സാന്‍സീറോ ക്ലബിനു കഴിഞ്ഞില്ല എങ്കിലും ഇത്തവണ ഫൈനല്‍ സാന്‍ സീറോയില്‍ വച്ചു തന്നെ അതിന് അടുത്ത മെയ് വരെ കാത്തിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha