ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് മത്സരത്തിനിടെ പരിക്ക്
ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരുക്ക്. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ലാസ് പാമാസിനെതിരായ മത്സരത്തിനിടെയാണ് മെസിക്ക് പരുക്കേറ്റത്. പത്താം മിനിറ്റില്‍ ലാസ് പാമാസ് ഡിഫന്റര്‍ പെട്രോ ബിഗാസുമായി കൂട്ടിയിടിച്ചാണ് മെസിക്കു പരുക്കേറ്റത്. കടുത്ത വേദനകൊണ്ട് പുളഞ്ഞ മെസിയെ ഉടന്‍ തന്നെ ഗ്രൗണ്ടിനു പുറത്തെത്തിച്ച് ആവശ്യമായി ചികിത്സ ലഭ്യമാക്കി.
മെസിക്കു രണ്ടുമാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയാകുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.
മെസിയുടെ ഇടതുകാല്‍മുട്ടിലെ ഇന്റേണല്‍ കൊളാറ്ററല്‍ അസ്ഥിയില്‍ പൊട്ടലുണ്ടെന്ന് ബാഴ്‌സലോണ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. അദ്ദേഹം പൂര്‍വ്വസ്ഥിതിയില്‍ തിരിച്ചുവരാന്‍ എട്ടാഴ്ചയോളം എടുക്കുമെന്നും ബാഴ്‌സ അറിയിച്ചു. മെസിയുടെ അഭാവത്തില്‍ ലൂയി സുവാരസിന്റെ ഇരട്ടഗോള്‍ പ്രകടനം മത്സരത്തില്‍ ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചു. ഇതോടെ ലീഗില്‍ റയലിനെ പിന്തള്ളി ബാഴ്‌സ രണ്ടാം സ്ഥാനത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha