ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തിരശ്ശീലയുയരും
ഇനി രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ഐ.എസ്.എല്ലിന്റെ, കാല്‍പ്പന്താവേശത്തിന്റെ നാളുകള്‍. ഗ്യാലറികളില്‍ ഇരമ്പിയാര്‍ക്കുന്ന ആരവത്തിനായി കാതോര്‍ക്കാം. മുപ്പതോളം രാജ്യങ്ങളിലെ താരങ്ങള്‍ എട്ട് ടീമുകളിലായി ബൂട്ടണിയും.
പോരാട്ടത്തിനായി ലോകോത്തര താരങ്ങള്‍, ടീമുകള്‍ക്ക് ആവേശമായി ആരാധകര്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്.സി.യെ നേരിടും.
വര്‍ണ്ണാഭമായ കിക്കോഫാണ് ആരാധകരെ കാത്തിരിക്കുന്നത്. കരുത്തര്‍ ആരെന്ന് പറയാനാകാത്തവിധം വിധം ടീമുകള്‍ ശക്തമാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബര്‍ 6-നാണ്. മഞ്ഞയണിഞ്ഞ് ആവേശത്തോടെ കൊച്ചിയും തയ്യാര്‍.
രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ഐ.എസ്.എല്ലില്‍ ഫൈനലടക്കം 61 മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 20-ന് ഗോവയിലാണ് കലാശപോരാട്ടം. ലോകത്ത് ഏറ്റവും അധികം കാണികള്‍ ഉള്ള നാലാമത്തെ ഫുട്‌ബോള്‍ ലീഗെന്ന റെക്കോര്‍ഡ് ആദ്യ സീസണ്‍ കൊണ്ട് സ്വന്തമാക്കിയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha