ഐഎസ്എല്‍: എഫ്‌സി ഗോവ അത്‌ലറ്റിക്കോ മത്സരം സമനിലയില്‍
ആദ്യ മത്സരത്തിലെ ജേതാക്കള്‍ തമ്മില്‍ മുഖാമുഖം വന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റിക്കോയും ഗോവയും തമ്മിലുള്ള മത്സരം ഒരു ഗോള്‍ സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോളടിച്ചു പിരിഞ്ഞു. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കളിയുടെ തുടക്കത്തില്‍ ഇസുമി ഗോള്‍ നേടിയപ്പോള്‍ കളി തീരാന്‍ ഒമ്പതു മിനിറ്റ് ബാക്കി നില്‍ക്കുമ്പോള്‍ അല്‍മേഡ ഗോവയെ ഒപ്പമെത്തിച്ചു. ഒരു മണിക്കൂറിന് ശേഷം അത്‌ലറ്റിക്കോ പത്തുപേരായി ചുരുങ്ങി.
ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തില്‍ 13 ാം മിനിറ്റില്‍ അരാറ്റാ ഇസുമിയിലൂടെയാണ് കൊല്‍ക്കത്ത മുന്നിലെത്തി. വലതു വശത്തുനിന്നും ജാവിലാറ നല്‍കിയ ക്രോസ് ഇസുമി വലയിലാക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിലായതോടെ ഗോവ കരുത്തു കൂടി. ഗോവയുടെ മുന്നേറ്റങ്ങള്‍ ചെറുക്കുന്നതിനിടയില്‍ കളി 62 ാം മിനിറ്റില്‍ എത്തിയപ്പോഴാണ് അത്‌ലറ്റിക്കോ പത്തുപേരായി ചുരുങ്ങി. ഗോവന്‍ മദ്ധ്യനിരക്കാരന്‍ ഗ്രിഗറിയുമായി കോര്‍ത്തതിന് അത്‌ലറ്റിക്കോയുടെ ബല്‍ജിത് സാഹ്നിയെ റഫറി മലയാളി സന്തോഷ്‌കുമാര്‍ ചുവപ്പുകാര്‍ഡ് കാട്ടുകയായിരുന്നു.
പത്തുപേരായി ചുരുങ്ങിയതോടെ ഒരു ഗോള്‍ ജയത്തില്‍ കടിച്ചു തൂങ്ങാനുള്ള അത്‌ലറ്റിക്കോയുടെ ശ്രമം പക്ഷേ 84 ാം മിനിറ്റില്‍ പൊളിഞ്ഞു. മാന്‍ഡാര്‍ ദേശായിയുടെ ഒരു ക്രോസ് അത്‌ലറ്റിക്കോ ഏരിയയില്‍ ചൂട് വിതച്ചു. റെയ്‌നാള്‍ഡോ ഹെഡ്ഡറിനായി ഉയര്‍ന്ന് പൊങ്ങി പക്ഷേ ബോള്‍ വീണത് കീനാന്‍ അല്‍മേഡയുടെ മുന്നില്‍ ഒന്നാന്തരം വലങ്കാലനടിയിലൂടെ അല്‍മേഡ പന്തു വലയില്‍ എത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha