സ്‌പെയിന്‍ യൂറോ കപ്പിനു യോഗ്യത നേടി; ഇംഗ്ലണ്ടിനു ജയം
അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ തകര്‍പ്പന്‍ ജയത്തോടെ യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ എതിരാളികളായ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് സ്‌പെയിന്റെ ഉജ്വല വിജയം. ഇതോടെ അവസാന മത്സരത്തിനു കാത്തു നില്‍ക്കാതെ മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കു ഫ്രാന്‍സിലേക്കു പറക്കാം. യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. മാത്രമല്ല, ഹോം ഗ്രൗണ്ടില്‍ അവസാനമായി കളിച്ച 31 മത്സരങ്ങളിലും സ്‌പെയിന്‍ തോല്‍വിയറിഞ്ഞിട്ടുമില്ല.
ഗ്രൂപ്പില്‍ 24 പോയിന്റോടെ തലപ്പത്താണ് സ്‌പെയിന്‍. സ്ലൊവാക്യയും ഉക്രൈനുമാണ് തൊട്ടടുത്ത സ്ഥാനത്ത്. 42, 85 മിനിറ്റുകളില്‍ കസോര്‍ളയും 67, 80 മിനിറ്റുകളില്‍ അല്‍കസെര്‍ ഗാര്‍ഷ്യയുമാണ് സ്‌പെയിനിന്റെ ഗോളുകള്‍ നേടിയത്. തുടക്കം മുതലേ അധ്വാനിച്ചു കളിച്ച സ്‌പെയിന്‍ എതിരാളികള്‍ക്കെതിരേ പഴുതടച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ മികച്ച ജയം സ്വന്തമാക്കാനായി.
ഇതേ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഉക്രൈന്‍ മാസിഡോണിയയെ (2-0) തോല്‍പ്പിച്ചു. സെലിന്‍സ്‌നോയവ് അമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഉക്രൈനെ മുന്നിലെത്തിച്ചു. 87-ാം മിനിറ്റില്‍ ക്രാവെറ്റ്‌സ് ലീഡുയര്‍ത്തി. സ്ലൊവാക്യ-ബെലാറസ് മത്സരത്തില്‍ (1-0) ഗോളിനു ബെലാറസ് ജയിച്ചു. 34-ാം മിനിറ്റില്‍ ബെലാറസിന്റെ ഡ്രാഗൂണ്‍ ആണ് വിജയഗോള്‍ നേടിയത്.
ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട് എസ്റ്റോണിയെ (2-0) പരാജയപ്പെടുത്തി. നേരത്തെ തന്നെ ഇംഗ്ലണ്ട് യോഗ്യത നേടി കഴിഞ്ഞിട്ടുണ്ട്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ 45-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും 85-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗുമാണ് ഗോളുകള്‍ നേടിയത്.
സ്ലൊവേനിയ-ലിത്വാനിയ (1-1) സമനിലയിലായി. സ്വിറ്റ്‌സര്‍ലന്‍ഡ് (7-0) സാന്‍മരിനോയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ സ്വീസന്‍-ലിച്ചെന്‍സ്റ്റെയ്‌നെ (2-0) ഗോളിനു തോല്‍പ്പിച്ചു. ഇതേ ഗ്രൂപ്പില്‍ റഷ്യ ഒന്നിനെതിരേ രണ്ടു ഗോളിനു മാല്‍ഡോവയെയും ഓസ്ട്രിയ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മൊണ്ടേനെഗ്രോയയും പരാജയപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha