സ്റ്റീവന്‍ മെന്‍ഡോസയുടെ ഇരട്ടഗോളില്‍ ചെന്നൈയിന് വിജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയംതേടി സ്വന്തം ഗ്രൗണ്ടിലിറങ്ങിയ മുംബൈ സിറ്റി എഫ്.സിയെ രണ്ടാം പകുതിയില്‍ കൊളംബിയന്‍ സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസ നേടിയ ഇരട്ട ഗോളില്‍ തകര്‍ത്ത് (2ഫ0) ചെന്നൈയിന്റെ ജൈത്രയാത്ര. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലെ 60, 66 മിനിറ്റിലായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍. കഴിഞ്ഞമത്സരത്തില്‍ ഹാട്രിക് നേടിയ മെന്‍ഡോസയുടെ സീസണിലെ ഗോള്‍നേട്ടം അഞ്ചായി.എഫ്.സി ഗോവയെ 4ഫ0ത്തിന് വീഴ്ത്തിയ ഇലവനില്‍ ഒരു മാറ്റംമാത്രം വരുത്തിയാണ് ചെന്നൈയിന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി ടീമിനെ ഇറക്കിയത്. ബെര്‍ണാഡ് മെന്‍ഡിക്കുപകരം അലസാന്ദ്രോ പൊറ്റന്‍സയത്തെി.
എന്നാല്‍, കേരള ബ്‌ളാസ്‌റ്റേഴ്‌സിനെതിരെ കളിച്ച ടീമിനെ മുംബൈ അടിമുടി മാറ്റിമറിച്ചു. ഛേത്രി, സുബ്രത, അശുതോഷ് മെഹ്ത തുടങ്ങി ആറുമാറ്റങ്ങളാണ് നികളസ് അനല്‍ക വരുത്തിയത്. സ്വന്തം മണ്ണില്‍, നവോന്മേഷത്തിലിറങ്ങിയ മുംബൈയുടെ കൈവശമായിരുന്നു കളിയുടെ ആദ്യ പകുതി. സോണി നോര്‍ദെഫഛേത്രിഫഫ്രെഡറിക് പിക്വിയോണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു മുംബൈയുടെ മുന്നേറ്റം. ഒന്നാം മിനിറ്റില്‍ ചെന്നൈയിന്‍ താരം തോയ് സിങ്ങിന്റെ ഫൗളിന് മഞ്ഞകാര്‍ഡ് വീശിയതോടെ, കളി നേരത്തെ ചൂടുപിടിച്ചു. ഇരുതലമൂര്‍ച്ചയില്‍ ആഞ്ഞടിച്ച മുംബൈയെ ഇറ്റാലിയന്‍താരം പൊറ്റെന്‍സയും മെഹ്‌റാജുദ്ദീന്‍ വാദുവും ചേര്‍ന്ന് പിടിച്ചുകെട്ടിയതോടെ പന്ത് ഗോള്‍വര കടന്നില്ല. ആവര്‍ത്തിച്ച് കോര്‍ണര്‍ കിക്കുകള്‍ ലഭിക്കുമ്പോഴും ഗോള്‍മുഖം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നതുതന്നെ ചെന്നൈയിന്റെ നേട്ടമായി.എന്നാല്‍, എലാനോഫമെന്‍ഡോസ കൂട്ടിന്റെ കരുത്തുറ്റ പ്രത്യാക്രമണങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സംഘം സുബ്രതാപോളിന് പണികൊടുത്ത് തുടങ്ങി. മധ്യനിരയില്‍ ബുദ്ധിപരമായ നീക്കങ്ങളുമായി എലാനോ നിറഞ്ഞാടി.
രണ്ടാം പകുതിയില്‍, എലാനോമെന്‍ഡോസ കൂട്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും ചടുലതയും കൈവന്നതോടെ ആതിഥേയ ഗോള്‍മുഖം ഏതുസമയവും കുലുങ്ങാമെന്നായി. ഇത്തരമൊരു നിമിഷത്തിലാണ് മുംബൈ പ്രതിരോധത്തിന്റെ മണ്ടത്തരം മുതലെടുത്ത് കൊളംബിയന്‍താരം സുബ്രതാപോളിന്റെ വലഭേദിച്ചത്. പെനാല്‍ട്ടി ബോക്‌സിനടുത്ത് പ്രതീഷ് ശിരോദ്കര്‍ നല്‍കിയ മൈനസ് പാസ് തട്ടിയെടുത്ത് കുതിച്ച എലാനോയാണ് മെന്‍ഡോസയുടെ ആദ്യഗോളിന്റെ ശില്‍പി. അളന്നുമുറിച്ചുനല്‍കിയ ക്രോസ് ഓടിയത്തെിയ മെന്‍ഡോസ വലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍, ചെന്നൈയിന്റെ അര്‍ഹിച്ച ലീഡായി. അഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ ലീഡുയര്‍ത്താന്‍. ലോങ് റേഞ്ചിലൂടെ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച ജയേഷ് റാണെക്കായിരുന്നു രണ്ടാം ഗോളിന്റെ ക്രെഡിറ്റ്. ഷോട്ടില്‍ പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍, പറന്നു ഹെഡര്‍ ചെയ്തുകൊണ്ട് മെന്‍ഡോസ വലകുലുക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha