ലോകകപ്പ് യോഗ്യത: ബ്രസീല്‍ ടീമില്‍ നെയ്മര്‍ തിരിച്ചെത്തി
നാലു മത്സരങ്ങളുടെ രാജ്യാന്തര വിലക്കിനുശേഷം ബ്രസീല്‍ ഫുട്ബോള്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തുനുള്ള ടീമിലേക്കാണ് പരിശീലകന് കാര്‍ലോസ് ദുംഗ നെയ്മറെ തിരിച്ചു വിളിച്ചത്. നവംബര്‍ 13-നാണ് ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടം. അര്‍ന്റൈന്‍ തലസ്ഥാനമായ ബുവേനോസ് അരീസിലാണ് മത്സരം.
കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ നെയ്മര്‍ ബ്രസീലിന്റെ കഴിഞ്ഞ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ ഇറങ്ങിയിരുന്നില്ല. അര്‍ജന്റീനയ്ക്കെതിരെ യുദ്ധ സമാനമായ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. നെയ്മറിന്റെ തിരിച്ചുവരവ് ടീമിനെ കൂടുതല്‍ കരുത്താക്കും-ദുംഗ പറഞ്ഞു.
രണ്ട് മത്സരങ്ങള്‍ വീതം ഇരു ടീമുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ തോല്‍വി വഴങ്ങി. അര്‍ജന്റീനയ്ക്ക് ഇതുവരെ ജയം നേടാന്‍ സാധിച്ചില്ല. ഇക്വഡോറിനോട് 2-0നു തോറ്റ അര്‍ജന്റീന പരാഗ്വയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബ്രസീല്‍ ആദ്യ മത്സരത്തില്‍ ചിലിയോട് 2-0നു തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ വെനസ്വേലയെ 3-1നു കീഴടക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha