ഇന്ത്യ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം
ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി വീണ്ടും വല കുലുക്കിയപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്.സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോവ എഫ്.സിയെയാണ് അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചത്.
ഇരുപകുതികളിലുമായി സുനില്‍ ഛേത്രിയും ഫെഡ്രിക് പിക്വിയോണുമാണ് അവരുടെ ഗോളുകള്‍ നേടിയത്. ലീഗില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ഒന്നാം സ്ഥാനക്കാരെ വീഴ്ത്തിയെന്നതാണ് മത്സരത്തിന്റെ സവിശേഷത.
ജയത്തോടെ മുംബൈ അവസാന സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് അവസാനക്കാരായി. തോറ്റെങ്കിലും ഗോവതന്നെയാണ് ഒന്നാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha