മെസി ഇനിയും കളിക്കും 2026 ലോക കപ്പിലും; അര്‍ജന്റീനിയന്‍ സൂപ്പര്‍താരം മെസി ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നില്ല; മെസ്സിക്കു വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കുന്നു; ഒടുവിൽ പ്രഖ്യാപനം; കാരണം ഇതാണ്
പെലെയ്ക്കും മാറഡോണയ്ക്കുമൊപ്പം ലോകത്തില്‍ ശതകോടി ആരാധകരുള്ള അര്‍ജന്റീനിയന്‍ സൂപ്പര്‍താരം മെസി ഫുട്‌ബോളില്‍നിന്നു വിരമിക്കുന്നില്ല. ഫുട്‌ബോളില്‍നിന്നു മാത്രമല്ല അര്‍ജന്റീന വിട്ടൊരു കളിക്കും താനില്ലെന്ന് മെസി പ്രഖ്യാപിച്ചിരിക്കുന്നു.
മാത്രവുമല്ല സൂപ്പര്‍ താരം ലയണല്‍ മെസിക്ക് 2026 ലെ ലോകകപ്പിലും കളിക്കാന്‍ പറ്റുമെന്ന് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി വ്യക്തമാക്കിയിരിക്കുന്നു. ഖത്തര്‍ ലോകകപ്പ് മെസ്സിയുടെ അവസാന ലോകകപ്പാകും എന്ന ആശങ്ക ആരാധകരെ ആശങ്കയിലാഴ്ത്തിയ വേളയിലാണ് പ്രതികരണവുമായി സ്‌കലോണി രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാകും എന്ന് മെസ്സി തന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നുവെങ്കിലും താന്‍ വീണ്ടും ലോകകപ്പില്‍ കളിക്കുമെന്നാണ് മെസി പ്രഖ്യാപിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ലോകകപ്പിലും മെസ്സിക്കു കളത്തിലിറങ്ങാനാകുമെന്നാണു കരുതുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും അവസ്ഥയും ആശ്രയിച്ചാകും അതിനുള്ള സാധ്യതകള്‍. മെസ്സിക്കു വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കുന്നുണ്ട്. നിലവില്‍ അദ്ദേഹം ഏറെ സന്തോഷവാനുമാണ്. ടീമിനൊപ്പം തുടരുകയാണെങ്കില്‍ അതു മികച്ച കാര്യമാകും എന്നാണ് സ്‌കലോണി പറഞ്ഞിരിക്കുന്നത്.
35 വയസ്സുകാരനായ മെസ്സി അടുത്ത ലോകകപ്പിലും ടീമിനൊപ്പം ഉണ്ടാകണമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്കു കരുത്താകുന്നതാണ് പരിശീലകന്‍ സ്‌കലോണിയുടെ വാക്കുകള്‍. കേവലം 35 വയസ് ഫുട്‌ബോളില്‍ വലിയൊരു പ്രായമല്ല. അന്‍പതാം വയസിലും ലോക് കപ്പില്‍ കളിച്ച രാജ്യങ്ങളെ വിജയിപ്പിച്ച താരങ്ങള്‍ പലരാണെന്നിരിക്കെ മെസി ഇപ്പോഴും ചെറുപ്പം തന്നെ.
ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ദേശീയ ജഴ്‌സിയില്‍ കുറച്ചു കാലം തുടരാനുള്ള താല്‍പര്യം മെസ്സി പ്രകടിപ്പിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിനുള്ള പ്രതീക്ഷകളെ പറ്റി പിന്നീടു പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഖത്തര്‍ ലോക് കപ്പ് ഫെനലില്‍ മെസിയുടെ പ്രകടനം ആഗോളതലത്തില്‍ ഇരുന്നൂറു കോടിയോളം ജനങ്ങളാണ് പലപ്പോഴായി കണ്ടത്.
അര്‍ജന്റീനയിലെ 99 ശതമാനം ജനങ്ങളും ഖത്തറില്‍ ഫ്രാന്‍സുമായി നടത്തിയ ഫൈനല്‍ ആവേശഭരിതരായി ആസ്വദിച്ചിരുന്നു. ഒന്നാം പകുതിയില്‍ ഫ്രാന്‍സിനെ നിഷ്ഭ്രമമാക്കി നടത്തിയ മുന്നേറ്റവും പിന്നീട് ഫ്രാന്‍സ് നടത്തിയ കുതിപ്പിനെ ധീരമായി നേരിട്ടതുമൊക്കെ ലോക ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീനയുടെ മിശിഹാ രാജ്യത്തിനായി വീണ്ടും കപ്പുയര്‍ത്തിയതന്നെതിനാല്‍ മെസി അര്‍ജന്റീനയിലെ ജനങ്ങളുടെ മനസില്‍ എക്കാലവും ജീവിക്കും. മെസി ജഴ്‌സിയും ബൂട്‌സും അഴിച്ചുവയ്ക്കുക എന്നത് അര്‍ജന്റീനക്കാരുടെ മാത്രമല്ല ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കുപോലും ചിന്തിക്കാനാവാത്ത കാര്യമാണ്.
ഞാന്‍ എന്റെ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നില്ല. ലോകകപ്പ് ചാമ്പ്യന്മാരായി തന്നെ അര്‍ജന്റീന ഷര്‍ട്ടില്‍ തന്നെ എനിക്ക് കളിക്കണമെന്നുമാണ് മെസി പറഞ്ഞിരിക്കുന്നത്. ലോകകപ്പില്‍ അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണെന്നിരിക്കെ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ് ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന അര്‍ജന്റീനയുടെ മിശിഹാ നിറവേറ്റിയത്.
തന്റെ ജീവിതകാലം മുഴുവന്‍ ആഗ്രഹിച്ച ട്രോഫി ഇതായിരുന്നു. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണിതെന്നും മെസ്സി ലോക് കപ്പ് കൈയിലേന്തിയശേഷം പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടവുമായിരുന്നു ഖത്തറില്‍ സ്വന്തമാക്കിയത്. 2006, 2010, 2014, 2018 ലോകകപ്പുകളില്‍ കളിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് കപ്പില്‍ മുത്തമിടാന്‍ സാധിച്ചിരുന്നില്ല. ഈ ലോകകപ്പിലെ മാന്‍ ഓഫ് ദി മാച്ചും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റും ലയണല്‍ മെസ്സിയാണ്.
ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്റീക്കെതിരെ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടു ഗോളടിച്ച് കളം തിരിച്ചു പിടിച്ചിരുന്നു. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആല്‍ബിസെലെസ്റ്റെകള്‍ക്കായി ഗോളുകള്‍ നേടിയത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയതോടെയാണ് കളി അധിക സമയത്തേയ്ക്ക് നീണ്ടു.
ഫ്രാന്‍സിന്റെ സൂപ്പര്‍ താരം എംബാപ്പെ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുട്ടില്‍ കിടിലന്‍ ഫിനിഷിംഗിലൂടെയും ബോള്‍ വലയിലെത്തിച്ച എംബാപ്പെ ഫ്രാന്‍സിന് ഓക്‌സിജന്‍ പകര്‍ന്നു. കളി വിജയിച്ചുവെന്ന് അര്‍ജന്റീന ആരാധകര്‍ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്. മെസിയുടെ കരുത്തിലും കരുതലിലും അര്‍ജന്റീന സ്വന്തമാക്കിയ ഫുട്‌ബോള്‍ കിരീടം ഇതോടകം ലോക കായികചരിത്രത്തിന്റെ സുവര്‍ണ അധ്യായമായി മാറിയിരിക്കുന്നു.
https://www.facebook.com/Malayalivartha