റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാഴ്‌സ 3-1ന് റയല്‍ മാഡ്രിഡിനെ തകര്‍ത്തു
സൂപ്പറായി ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ട്രോഫി സ്വന്തമാക്കി. റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാഴ്‌സ 3-1ന് റയല്‍ മാഡ്രിഡിനെ തകര്‍ത്തു. 14-ാം തവണയാണ് ബാഴ്‌സലോണ സൂപ്പര്‍ കപ്പ് നേടുന്നത്. 2018ന് ശേഷം ആദ്യമായാണ് ബാഴ്‌സ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്.
നിറഞ്ഞുകളിച്ച ബാഴ്‌സ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി. 33-ാം മിനിറ്റില്‍ ഗാവി ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു.
45-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയുടെ രണ്ടാമത്തെ ഗോള്‍ നേടി. ഇടത് വിംഗില്‍ നിന്ന് ഗാവി നല്‍കിയ ക്രോസ് ലെവന്‍ വലയിലെത്തിച്ചു.
രണ്ടാം പകുതി 14 മിനിറ്റ് പിന്നിട്ടപ്പോള്‍ ബാഴ്‌സയുടെ മൂന്നാം ഗോളെത്തി. റയലിനെ ഞെട്ടിച്ച് പെഡ്രി ബാഴ്‌സയുടെ മൂന്നാം ഗോള്‍ വലയിലാക്കി. റയലിന് വേണ്ടി അധികസമയത്ത് കരീം ബെന്‍സേമ ഗോള്‍ നേടിയെങ്കിലും ബാഴ്‌സയെ മറികടക്കാന്‍ സാധിക്കുമായിരുന്നില്ല.
https://www.facebook.com/Malayalivartha