76ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഫെബ്രുവരി 10ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കമാവും... ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും വിദേശത്താണ് നടക്കുന്നത്
76ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഫെബ്രുവരി 10ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കം. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ ഏറ്റുമുട്ടുന്ന റൗണ്ടില്‍നിന്ന് നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും വിദേശത്താണ് നടക്കുന്നത്. സൗദി അറേബ്യയാണ് മത്സരങ്ങള്‍ക്ക് വേദിയാവുക.
ആദ്യ മത്സരം കേരളംഃഗോവ ...ഗ്രൂപ് 'എ'യിലും 'ബി'യിലും ആറുവീതം ടീമുകളാണുണ്ടാവുക. 'എ'യില്‍ കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നിവരും 'ബി'യില്‍ ഡല്‍ഹി, മേഘാലയ, റെയില്‍വേസ്, സര്‍വിസസ്, ബംഗാള്‍, മണിപ്പൂര്‍ എന്നിവരുമാണുള്ളത്. 10ന് നിലവിലെ ജേതാക്കളായ കേരളവും ഗോവയും തമ്മിലാണ് ആദ്യ പോരാട്ടം. 'ബി'യിലെ പ്രഥമ മത്സരം 11ന് ഡല്‍ഹിയും ബംഗാളും തമ്മില്‍ നടക്കും. ഫെബ്രുവരി 20 വരെയാണ് ഫൈനല്‍ റൗണ്ട്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കും. ഏറ്റവും മികച്ച 12 ടീമുകളാണ് ഫൈനല്‍ റൗണ്ടിലുള്ളതെന്നതിനാല്‍ ഇരു ഗ്രൂപ്പിലും കടുപ്പമേറിയ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha