സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി.... കലാശപ്പോരാട്ടത്തില്‍ കര്‍ണാടകയ്ക്ക് വിജയം
സൗദി അറേബ്യയില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തിന് ഉജ്വല പരിസമാപ്തി. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നവാഗതരായ മേഘാലയയെ തകര്‍ത്ത് കര്‍ണാടക വിജയം കരസ്ഥമാക്കി,
82 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യത്തെ അന്താരാഷ്ട്ര വേദിയായി സൗദി അറേബ്യന്‍ തലസ്ഥാനം മാറിയത് വേറിട്ട അനുഭവമായി മാറി. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ മേഘാലയുടെ വലകുലുക്കി കര്‍ണാടകയുടെ സുനില്‍ കുമാര്‍ ഗോള്‍വേട്ടക്ക് തുടക്കം കുറിക്കുകയുണ്ടായി.
ഏഴാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി സ്‌കോര്‍ ചെയ്ത് മേഘാലയ സമനിലനേടി. പത്തൊന്‍പതാം മിനിറ്റില്‍ കര്‍ണാടകയുടെ ഒരു ശക്തമായ മുന്നേറ്റം ഫലം കണ്ടു. ബീകെ ഒറാമിന്റെ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ കര്‍ണാടക വീണ്ടും മുന്നിലെത്തുകയും ചെയ്തു.
മുപ്പതാം മിനിറ്റില്‍ മേഘാലയുടെ നല്ലൊരു നീക്കം കര്‍ണാടകയുടെ പ്രതിരോധത്തില്‍ തട്ടി വിഫലമായി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കര്‍ണാടകക്ക് ലഭിച്ച ഒരു ഫ്രീ കിക്ക് റോബിന്‍ യാദവ് ലക്ഷ്യത്തിലെത്തിച്ചു 31ന് പിരിഞ്ഞു.
ആവേശം പകരാന്‍ റിയാദ് ടാക്കീസ് ചെണ്ടമേളക്കാര്‍ ഗാലറിയില്‍ താളമേളം മുഴക്കി. രണ്ടാം പകുതിയില്‍ മേഘാലയ കൂടുതല്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തപ്പോള്‍ 60ാം മിനിറ്റില്‍ ലഭിച്ച അനുകൂല കോര്‍ണറിനെ തുടര്‍ന്ന് രണ്ടാം ഗോള്‍ നേടി (32). 80, 81 മിനുറ്റുകളില്‍ രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മേഘാലയക്ക് ലക്ഷ്യം കാണാനായില്ല.
ഒരു സമനിലക്ക് വേണ്ടിയുള്ള മേഘാലയുടെ ശ്രമങ്ങള്‍ അവസാന ഘട്ടംവരെ പുലര്‍ന്നില്ല. അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ സന്തോഷ് ട്രോഫി കിരീടം കര്‍ണാടക നേടി.
"
https://www.facebook.com/Malayalivartha