ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം...കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്
ചരിത്രവിജയവുമായി ലിവര്‍പൂള്‍. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്.
യുണൈറ്റഡിനെതിരേ ലിവര്‍പൂളിന്റെ ഏറ്റവും വലിയ വിജയമാണിത്. സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുണൈറ്റഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ആന്‍ഫീല്‍ഡിലെ തോല്‍വി. സ്വന്തം തട്ടകത്തില്‍ മുഹമ്മദ് സല, കോഡി ഗാക്പോ, ഡാര്വിന് ന്യൂനസ് എന്നീ സൂപ്പര്‍ താരങ്ങളെ മുന്നേറ്റത്തിലിറക്കിയാണ് ക്ലോപ്പ് യുണൈറ്റഡിനെ നേരിട്ടത്.
മത്സരത്തിന്റെ 43-ാം മിനിറ്റില്‍ കോഡി ഗാക്പോയാണ് ചെമ്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ആന്‍ഡി റോബര്‍ട്സന്റെ ത്രൂബോളില്‍ നിന്ന് ഇടത് വിങ്ങിലൂടെ മുന്നേറിയ ഗാക്പോ പ്രതിരോധതാരത്തെ നിഷ്പ്രഭമാക്കി മനോഹരമായി ലക്ഷ്യം കണ്ടു. ആദ്യ പകുതി ഒരു ഗോളിനാണ് ലിവര്‍പൂള്‍ മുന്നിട്ടുനിന്നത്.
രണ്ടാം പകുതിയില്‍ ആന്‍ഫീല്‍ഡ് ഒന്നടങ്കം പൊട്ടിത്തെറിക്കുന്ന രംഗങ്ങളാണ് കാണാനായത്. 47-ാം മിനിറ്റില്‍ ഹെഡറിലൂടെ ന്യൂനസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി.
50-ാം മിനിറ്റില്‍ കോഡി ഗാക്പോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. പകരക്കാരെ കളത്തിലിറക്കി യുണൈറ്റഡ് തിരിച്ചടിക്കാനൊരുങ്ങവേ മുഹമ്മദ് സലയും ഗോള്‍ പട്ടികയിലിടം നേടി.
"
https://www.facebook.com/Malayalivartha