ഐ എസ് എല്ലില്‍ ബെംഗളൂരു എഫ് സി രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റിയെ നേരിടും....
ഐ എസ് എല്ലില്‍ ആദ്യത്തെ ഫൈനലിസ്റ്റ് ആരെന്ന് ഇന്നറിയാം. ബെംഗളൂരു എഫ് സി രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.
സുനില്‍ ഛേത്രി ആദ്യപാദത്തില്‍ നേടിയ ഗോളിന്റെ ലീഡുമായാണ് ബെംഗളുരു എഫ് സി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സമനില പിടിച്ചാലും ബെംഗളുരുവിന് ഫൈനലിലെത്താം.
ഒരുഗോള്‍ കടം മറികടന്നുള്ള വിജയമേ മുംബൈ സിറ്റിയെ രക്ഷിക്കൂ. തോല്‍വി അറിയാതെ മുന്നേറി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയില്‍ ഉള്‍പ്പടെ അവസാന മൂന്ന് കളിയിലും അടി തെറ്റി. ഇതില്‍ രണ്ടും ബെംഗളൂരു എഫ്സിക്കെതിരെ ആയിരുന്നു എന്നതാണ് മുംബൈയുടെ ആശങ്ക.
അവസാന പത്ത് കളിയും ജയിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ബെംഗളൂരുവിന് റോയ് കൃഷ്ണ, യാവി ഹെര്‍ണാണ്ടസ്, സുനില്‍ ഛേത്രി എന്നിവരുടെ പ്രകടനമാവും കരുത്താകുക. കളിക്കാര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല എന്നത് ഇരു ടീമുകള്‍ക്കും ആശ്വാസകരമാണ്.
"
https://www.facebook.com/Malayalivartha