ഐഎസ്എല്‍ കിരീടം വീണ്ടും കൊല്‍ക്കത്തയിലേക്ക്..... ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ കിരീടം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍
ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ കിരീടം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 43നാണ് എടികെ വിജയം കൈവരിച്ചത്. ബംഗളൂരുവിന്റെ രണ്ട് താരങ്ങളുടെ ഷോട്ടുകള്‍ പിഴച്ചപ്പോള്‍ നാലില്‍ നാലും വലയിലാക്കിയാണ് എടികെയുടെ കിരീടധാരണമുണ്ടായത്. കന്നി ഐഎസ്എല്‍ കിരീടമെന്ന ബംഗളൂരുവിന്റെ സ്വപ്‌നം അതോടെ ഇല്ലാതായി.
നിശ്ചിത സമയത്ത് ഇരു ടീമുകളും 22ന് തുല്ല്യത പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടുപോയത്. അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായി കഴിഞ്ഞില്ല. ഇതോടെയാണ് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടുപോയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് ബംഗളൂരുവാണ്. അലന്‍ കോസ്റ്റയുടെ കിക്ക് വലയില്‍. ബംഗളൂരു 10ത്തിന് മുന്നില്‍. എടികെക്കായി പെട്രറ്റോസ്. താരത്തിന് പിഴച്ചില്ല. 11. ബംഗളൂരുവിന്റെ റോയ് കൃഷ്ണയും, എടികെയുടെ ലിസ്റ്റന്‍ കൊളാക്കോയും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 22. ബംഗളൂരുവിന്റെ ബ്രുണോ റാമിറസിന് പിഴച്ചപ്പോള്‍ എടികെയുടെ കിയാന്‍ നസ്സിരി ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ 32ന് എടികെ മുന്നിലായി. ബംഗളൂരുവിനായി സുനില്‍ ഛേത്രിയും എടികെക്കായി മന്‍വീര്‍ സിങും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 43. അഞ്ചാം കിക്കെടുത്ത ബംഗളൂരുവിന്റെ പാബ്ലോ പെരസിനും പിഴച്ചതോടെ എടികെ 43ന് ജയവും കിരീടവും ഉറപ്പാക്കി.
അതേസമയം നായകന്‍ സുനില്‍ ഛേത്രിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ബംഗളൂരു ഇറങ്ങിയത്. എടികെ നിരയില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ആദ്യ ഇലവനില്‍ ഇടംനേടി.
"
https://www.facebook.com/Malayalivartha