പഞ്ചാബിന് 31 റണ്‍സിന്റെ ജയം... ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത്
പഞ്ചാബിന് 31 റണ്‍സിന്റെ ജയം... ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്ത്.
168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ക്യാപിറ്റല്‍സിന് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സെടുക്കാനേ ആയുള്ളൂ. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍ നല്‍കിയ തുടക്കം മറ്റ് ബാറ്റര്‍മാര്‍ മുതലാക്കാന്‍ മറന്നപ്പോള്‍ നാല് വിക്കറ്റുമായി ഹര്‍പ്രീത് ബ്രാറും രണ്ട് പേരെ വീതം പറഞ്ഞയച്ച് നേഥന്‍ എല്ലിസും രാഹുല്‍ ചഹാറും പഞ്ചാബിന് 31 റണ്‍സിന്റെ ജയമുറപ്പിക്കുകയായിരുന്നു.
ജയത്തോടെ പഞ്ചാബ് 12 പോയിന്റുമായി ആറാമതെത്തിയപ്പോള്‍ അവസാന സ്ഥാനത്ത് തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി . സ്‌കോര്‍: പഞ്ചാബ് കിംഗ്‌സ് 167/7 (20), ഡല്‍ഹി ക്യാപിറ്റല്‍സ് 136/8 (20).
അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ് 20 ഓവറില്‍ 7 വിക്കറ്റിന് 167 റണ്‍സെടുത്തു. വിക്കറ്റ് കൊഴിച്ചിലിനിടയില്‍ ഒറ്റയ്ക്ക് പൊരുതി തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗാണ് പഞ്ചാബിന് കരുത്തായി തീര്‍ന്നത്.
പ്രഭ്‌സിമ്രാന്‍ 65 പന്തില്‍ 10 ഫോറും 6 സിക്‌സറും സഹിതം 103 റണ്‍സെടുത്തു. 20 റണ്‍സെടുത്ത സാം കറനാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. 11 നേടിയ സിക്കന്ദര്‍ റാസയും കൂടിയേ രണ്ടക്കം കണ്ടുള്ളൂ. നായകന്‍ ശിഖര്‍ ധവാന്‍ ഏഴില്‍ മടങ്ങി. ഇഷാന്ത് ശര്‍മ്മ രണ്ടും അക്‌സര്‍ പട്ടേലും പ്രവീണ്‍ ദുബെയും കുല്‍ദീപ് യാദവും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടിയെടുത്തു.
"
https://www.facebook.com/Malayalivartha