ഐ.എസ്.എല്‍ ഫൈനല്‍; ചെന്നൈ vs ഗോവ
രണ്ടാംപാദ സെമിഫൈനലില്‍ വിജയിച്ചിട്ടും നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബാളിന്റെ രണ്ടാം സീസണില്‍ ഫൈനല്‍ കാണാതെ പുറത്ത്.
ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന രണ്ടാംപാദ സെമിഫൈനലില്‍ 21നാണ് അത്‌ലറ്റിക്കോ ജയിച്ചത്. എന്നാല്‍ ആദ്യപാദ സെമിയില്‍ ചെന്നൈയിന്‍ 30ത്തിന് വിജയം കണ്ടിരുന്നു. അതിനാല്‍ 42 എന്ന ഗോള്‍ മാര്‍ജിനില്‍ ചെന്നൈയിന്‍ തങ്ങളുടെ ആദ്യ ഐ.എസ്.എല്‍ ഫൈനല്‍ ബര്‍ത്ത് ബുക്ക് ചെയ്തത്. ഞായറാഴ്ച ഗോവയില്‍ നടക്കുന്ന ഫൈനലില്‍ എഫ്.സി ഗോവയാണ് ചെന്നൈയിന്റെ എതിരാളി.
ഇന്നലെ 22ാം മിനിട്ടില്‍ ദെയാന്‍ ലെക്കിച്ചിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന കൊല്‍ക്കത്തയ്ക്കുവേണ്ടി 87ാം മിനിട്ടില്‍ ഇയാന്‍ ഹ്യുസ് സ്‌കോര്‍ ചെയ്തതോടെ കളി ആവേശത്തിലായി. പക്ഷേ, ഇന്‍ജുറി ടൈമില്‍ ഫിക്രു കൊല്‍ക്കത്തയുടെ വലയിലേക്ക് തൊടുത്ത ഗോളാണ് വിധി നിര്‍ണയിച്ചത്.
ആദ്യപാദത്തില്‍ ചെന്നൈയിനോട് തോറ്റ ടീമില്‍നിന്ന് നാറ്റോയെയും ബോറിയയെ ഒഴിവാക്കിയാണ് അത്‌ലറ്റിക്കോ ഡി മാഡ്രിഡ് ഹോം ഗ്രൗണ്ടില്‍ ഇന്നലെ കളിക്കാനിറങ്ങിയത്. ഇരുവര്‍ക്കും പകരം നല്ലപ്പന്‍ മേഹന്‍രാജും ലെക്കിച്ചും കളിക്കാനിറങ്ങി. ചെന്നൈയിന്‍ നിരയില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എലാനോയും മെഹ്‌റാജുദ്ദീന്‍ വാദുവും തിരിച്ചെത്തിയിരുന്നു.
വന്‍മാര്‍ജിനിലെ വിജയം അനിവാര്യമായിരുന്ന കൊല്‍ക്കത്ത തുടക്കം മുതല്‍ ആക്രമിക്കാനൊരുങ്ങി. നാലാം മിനിട്ടില്‍ ലെക്കിച്ചിന്റെ ഒരു ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ഏഴാം മിനിട്ടില്‍ ചെന്നൈയിന് വേണ്ടി എലാനോ എടുത്ത കോര്‍ണര്‍ മെയില്‍സണ്‍ ഹെഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോവുകയായിരുന്നു. 11ാം മിനിട്ടില്‍ മെന്‍ഡോണ ഡിഫന്‍ഡറെ വെട്ടിച്ച് ഷോട്ടുതിര്‍ത്തെങ്കിലും കൊല്‍ക്കത്താ ഗോളി അമരീന്ദര്‍ ഉഗ്രനൊരു സേവിലൂടെ അപകടമൊഴിവാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha