വനിത ഫുട്ബാള്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും...
വനിത ഫുട്ബാള്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. വെല്ലിങ്ടണില്‍ സ്‌പെയിനും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് ആദ്യ കളി. തുടര്‍ന്ന് ഓക്ലന്‍ഡില്‍ ജപ്പാന്‍ സ്വീഡനെയും നേരിടും. ആദ്യമായി ക്വാര്‍ട്ടറിലെത്തുന്ന സ്‌പെയിനിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് ഡച്ചുകാര്‍.
2019ലെ റണ്ണറപ്പായ ഓറഞ്ച് പട ഇക്കുറി ഗ്രൂപ് റൗണ്ടില്‍ മിന്നും ഫോമിലായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെ 2-0ത്തിനു തോല്‍പിച്ചു. വിലക്ക് കാരണം പുറത്തിരിക്കുന്ന മിഡ്ഫീല്‍ഡര്‍ ഡാനിയേല വാന്‍ ഡീ ഡോങ്കിന്റെ അഭാവം ഡച്ച് പടക്ക് തിരിച്ചടിയാണ്. സ്‌പെയിന്‍ ഗ്രൂപ് റൗണ്ടില്‍ ഉജ്ജ്വലപ്രകടനം നടത്തുന്നതിനിടെ ജപ്പാനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
പ്രീക്വാര്‍ട്ടറില്‍ പക്ഷേ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ 5-1 ജയം ആത്മവിശ്വാസം തിരികെ നല്‍കിയിട്ടുണ്ട്. 2011ലെ ജേതാക്കളും 2015ലെ റണ്ണറപ്പുമായിരുന്നു ഏഷ്യന്‍ കരുത്തരായ ജപ്പാന്‍. ഗ്രൂപ്പില്‍ സാംബിയക്കെതിരെ 5-0, കോസ്റ്ററീകക്കെതിരെ 2-0, സ്‌പെയിനിനെതിരെ 4-0 ജയങ്ങളുമായി ക്ലീന്‍ ഷീറ്റോടെ നോക്കൗട്ടിലെത്തി. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയെ 3-1നും മറികടന്നു.യു.എസിനെ അട്ടിമറിച്ചാണ് സ്വീഡിഷ് പട ക്വാര്‍ട്ടറിലേക്ക് കടന്നത്.
"
https://www.facebook.com/Malayalivartha