ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് സ്പെയിന്‍...
ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് സ്പെയിന്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ കീഴടക്കിയാണ് സ്പാനിഷ് വനിതകള്‍ ലോകകപ്പ് ഫൈനലില്‍ ആദ്യമായി പ്രവേശിക്കുന്നത്.
ആവേശകരമായ മത്സരത്തിന്റെ 10-ാം മിനിറ്റിലാണ് ഇരു ടീമുകളും ഗോളുകള്‍ നേടുന്നത്. നാളെ നടക്കുന്ന ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ സ്‌പെയിന്‍ ഫൈനലില്‍ നേരിടുകയും ചെയ്യും. നാലാം തവണയാണ് ലോകകപ്പ് സെമിയില്‍ സ്വീഡന് അടിതെറ്റുന്നത്.ഗോള്‍ രഹിത മത്സരത്തില്‍ 81-ാം മിനിറ്റില്‍ സല്‍മ സെലസ്റ്റെ പരയൂളോയിലൂടെയാണ് സ്പെയിന്‍ ആദ്യഗോള്‍ നേടിയത്.
ക്വാര്‍ട്ടറില്‍ സല്‍മ കാഴ്ചവെച്ച അത്യുഗ്രഹന്‍ പ്രകടനമാണ് സ്‌പെയിനിന് സെമി ഫൈനല്‍ ടിക്കറ്റ് നേടികൊടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ റെബേക്ക ബ്ലോംവിസ്റ്റിലൂടെ സ്വീഡന്‍ സമനില പിടിച്ചു. എന്നാല്‍ നിശ്ചിത സമയം തീരാനായി ഒരു മിനിറ്റ് മാത്രം ബാക്കിയുളളപ്പോഴായിരുന്നു കാര്‍മോണ സ്‌പെയിനിന്റെ വിജയ ഗോള്‍ നേടിയത്.
"
https://www.facebook.com/Malayalivartha