ഗ്ലോബ് സോക്കര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക്
ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം ലയണല്‍ മെസി അര്‍ഹനായി. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും എന്നാല്‍ തന്റെ നേട്ടങ്ങളെ യാഥാര്‍ഥ്യമാക്കുന്നത് ടീമാണ്, കളിക്കുമ്പോഴെല്ലാം ജയിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നിമിഷത്തെ തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു അസാധാരണ വര്‍ഷമായിരുന്നെന്നും പുരസ്‌കാര ദാന വേളയില്‍ മെസി പറഞ്ഞു. മികച്ച ടീമിനുള്ള പുരസ്‌കാരം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ നേടി. ലോക ഫുട്‌ബോളില്‍ ബെല്‍ജിയത്തെ മികച്ച നിലയിലെത്തിച്ച കോച്ച് മാര്‍ക്ക് വില്‍മോട്ട്‌സ് മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഫുട്‌ബോളിനു നല്‍കിയ മികച്ച സംഭവ പരിഗണിച്ച് മധ്യനിര താരങ്ങളായ ഇറ്റലിയുടെ ആന്ദ്രേ പിര്‍ലോ, ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ക്ക് പ്ലയര്‍ കരിയര്‍ അവാര്‍ഡും സമ്മാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha