സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കം... അന്തിമ ടീമിനെ ഒക്ടോബര്‍ ആറിന് പ്രഖ്യാപിക്കും
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കമാകുന്നു. തേഞ്ഞിപ്പലത്തെ കലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് ക്യാമ്പ്. 40 അംഗങ്ങളാണുള്ളത്. അന്തിമ ടീമിനെ ഒക്ടോബര്‍ ആറിന് പ്രഖ്യാപിക്കും. ദേശീയ ഗെയിംസിനും ഈ നിരയാകും. ഗോവയിലാണ് ഗെയിംസും സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടും.
ഒക്ടോബര്‍ ഒമ്പതുമുതല്‍ 17 വരെ ഫത്തോര്‍ദ സ്റ്റേഡിയത്തിലാണ് സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക. ആതിഥേയരായ ഗോവയ്ക്കുപുറമെ, ഛത്തീസ്ഗഢ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പില്‍. ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും.
അരുണാചല്‍ പ്രദേശില്‍ നവംബര്‍ അവസാനമാണ് ഫൈനല്‍ റൗണ്ട്. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഒമ്പതുവരെയാണ് ദേശീയ ഗെയിംസ്.
കേരളത്തെ 2018ല്‍ ചാമ്പ്യന്‍മാരാക്കിയ സതീവന്‍ ബാലനാണ് ഇത്തവണ പരിശീലകന്‍.
കേരളം ആദ്യമായി സന്തോഷ് ട്രോഫി ഉയര്‍ത്തിയതിന്റെ 50-ാംവാര്‍ഷിക ടൂര്‍ണമെന്റാണിത്. പരിശീലന ക്യാമ്പിലുള്ളത് യുവതാരങ്ങളാണ് .
https://www.facebook.com/Malayalivartha