ഹാങ്ചൗ സ്പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യയും മത്സരിക്കാനിറങ്ങും
ഹാങ്ചൗ സ്പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന പുരുഷന്മാരുടെ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യയും മത്സരിക്കാനിറങ്ങും. രാഷ്ട്രീയവൈരം നിഴലിടുന്ന പോരാട്ടത്തില്‍ ആതിഥേയരായ ചൈനയാണ് എതിരാളി. ലോകജനസംഖ്യയുടെ വലിയൊരുവിഭാഗം ജനങ്ങള്‍ കാത്തിരിക്കുന്ന പോരാട്ടം ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് തുടങ്ങും.
വോളിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യമത്സരം ചൊവ്വാഴ്ച കംബോഡിയക്കെതിരേ.1951, 62 ഏഷ്യാഡുകളില്‍ ഫുട്ബോളില്‍ ചാമ്പ്യന്മാരായ ഇന്ത്യ അത്യന്തം നാടകീയമായാണ് ഇക്കുറി ചൈനയിലെത്തുന്നത്.
22 അംഗ ടീമിലെ അഞ്ചുപേര്‍ക്ക് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിലെ കാത്തിരിപ്പും ഹോട്ടല്‍ കിട്ടാതെ സ്പായിലെ ചെറിയ മയക്കവും കഴിഞ്ഞുള്ള യാത്ര തിങ്കളാഴ്ച വൈകീട്ടാണ് ഹാങ്ചൗവില്‍ അവസാനിച്ചത്. കൃത്യം 24-ാം മണിക്കൂറില്‍ ആദ്യ മത്സരവും.
ആറുമാസമായി പരിശീലനം നടത്തുന്ന ചൈനയ്ക്കെതിരേ ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തിന് ഇന്ത്യ ഇറങ്ങുന്നത് ഒരൊറ്റ ദിവസംപോലും പരിശീലനം നടത്താതെയാണ്.
"
https://www.facebook.com/Malayalivartha