കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടും...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടും. രാത്രി എട്ടിനാണ് മത്സരം. ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്.സിയും ഈസ്റ്റ്ബംഗാളും തമ്മില്‍ വൈകീട്ട് 5.30നാണ് ആദ്യ കളി.
ആറ് മത്സരങ്ങളില്‍നിന്ന് നാല് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 13 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ രണ്ടാമതാണ്. അഞ്ച് കളികളില്‍നിന്ന് 13 പോയന്റുള്ള എഫ്.സി ഗോവയെ മറികടന്ന് തലപ്പത്തെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയന്റ് മതി. ഹൈദരാബാദും ബ്ലാസ്‌റ്റേഴ്‌സും ഈ സീസണില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്.
മുംബൈ എഫ്.സിക്കെതിരെ മാത്രം തോറ്റ മഞ്ഞപ്പട, അവസാന കളിയില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ്ബംഗാളിനെ 21ന് തോല്‍പിച്ചിരുന്നു. ഇരുടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയതില്‍ അഞ്ച് തവണ ഹൈദരാബാദിനായിരുന്നു ജയം. ബാറിന് കീഴില്‍ തകര്‍പ്പന്‍ ഫോമിലുള്ള സചിന്‍ സുരേഷ് തുടരും.
തുടര്‍ച്ചയായ മത്സരങ്ങളില്‍ പെനാല്‍റ്റി കിക്ക് തടഞ്ഞ ഐ.എസ്.എല്ലിലെ ആദ്യ ഗോളിയെന്ന നേട്ടവുമായാണ് കൊച്ചിയില്‍ സചിനിറങ്ങുന്നത്. വിബിന്‍ മോഹനനും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ കളിയില്‍ ഇരട്ടഗോള്‍ നേടിയ ദിമിത്രിയോസ് ഡയമന്റക്കോസ് രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കളിക്കില്ല.
ഡയമന്റക്കോസിന് പകരം മലയാളി താരം കെ.പി. രാഹുലിന് സാധ്യതയുണ്ട്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, പ്രീതം കോട്ടാല്‍, റുയ്!വാ ഹോര്‍മിപാം തുടങ്ങിയ താരങ്ങള്‍ പതിവുപോലെ ഇലവനിലുണ്ടാകും.
https://www.facebook.com/Malayalivartha