അഫ്ഗാനെ തകര്‍ത്തു; ഇന്ത്യക്ക് സാഫ് കപ്പ് കിരീടം, ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം
തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യയുടെ ഏഴാം കിരീട നേട്ടമാണിത്. ഇന്ത്യയ്ക്കായി ജെജെ ലാല്‍പെഖുലയും സുനില്‍ ഛേത്രിയും ലക്ഷ്യം കണ്്ടപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഗോള്‍ സുബൈര്‍ സമിരിയുടെ വകയായിരുന്നു.
മാലദ്വീപിനെതിരേ ഇറക്കിയ ടീമില്‍നിന്നു മാറ്റമില്ലാതെയാണു പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെ ഇറക്കിയത്. തുടക്കത്തില്‍ ഇരുടീമുകളും മാറിമാറി ആക്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് പോരായ്മായി. 71-ാം മിനിറ്റില്‍ സുബൈര്‍ സമിരിയിലൂടെ അഫ്ഗാനാണ് ആദ്യം ലക്ഷ്യം കാണുന്നത്. എന്നാല്‍ ഒരു മിനിറ്റിനുശേഷം ഇന്ത്യ തിരിച്ചടിച്ചു. സുനില്‍ ഛേത്രി ഹെഡ് ചെയ്തു നല്‍കിയ പന്ത് അഫ്ഗാന്‍ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത ജെജെ വലയിലെത്തിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതിനാല്‍ മത്സരം അധികസമയത്തേയ്ക്കു നീണ്്ടു. മത്സരത്തിന്റെ 101-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ വലകുലുക്കിയ ഇന്ത്യ, അഫ്ഗാന് പിന്നീട് ഒരവസരവും നല്‍കാതെ സാഫ് കപ്പ് കിരീടം തിരിച്ചുപിടിച്ചു.
2013-ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ കിരീടം ഉയര്‍ത്തിയതെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യക്കിത് മധുരപ്രതികാരമാണ്. അഫ്ഗാനിസ്ഥാന് ഒരുതവണ മാത്രമാണു കിരീടം സ്വന്തമാക്കാന്‍ സാധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha