ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ലിവര്‍പൂള്‍ ഫുള്‍ഹാമിനെ തോല്പിച്ച് പോയന്റ് പട്ടികയില്‍ രണ്ടാമത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ലിവര്‍പൂള്‍ ഫുള്‍ഹാമിനെ തോല്പിച്ച് പോയന്റ് പട്ടികയില്‍ രണ്ടാമത്. ഏഴ് ഗോള്‍ ത്രില്ലറില്‍ 43നായിരുന്നു ചെമ്പട വിജയം പിടിച്ചെടുത്തത്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാന്‍ ലിവര്‍പൂളിന് സുവര്‍ണാവസരം കിട്ടിയെങ്കിലുമ ലൂയിസ് ഡയസിന്റെ ഷോട്ട് ഫുള്‍ഹാം ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് കൈയിലൊതുക്കി. 20ാം മിനിറ്റില്‍ ലിവര്‍പൂള്‍ തന്നെയാണ് ആദ്യം ലീഡെടുത്തത്.
അവര്‍ക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് അലക്സാണ്ടര്‍ ആര്‍നോള്‍ഡ് അത്യുഗ്രന്‍ ഷോട്ടിലൂടെ വലക്ക് നേരെ അടിച്ചപ്പോള്‍ ക്രോസ്ബാറിലും ഗോള്‍കീപ്പര്‍ ബേണ്‍ഡ് ലെനോയുടെ ദേഹത്തും തട്ടി പോസ്റ്റിനുള്ളില്‍ കയറുകയായിരുന്നു. എന്നാല്‍, നാല് മിനിറ്റിനകം ഫുള്‍ഹാം ഒപ്പമെത്തി. റോബിന്‍സന്റെ ക്രോസില്‍ ഹാരി വില്‍സണാണ് ഗോള്‍ നേടിയത്.
38ാം മിനിറ്റില്‍ അലക്സിസ് മക് അലിസ്റ്ററുടെ ഉശിരന്‍ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് തിരിച്ചുപിച്ചു. ഫുള്‍ഹാം താരങ്ങളുടെ കാലില്‍ തട്ടി തനിക്ക് നേരെയെത്തിയ പന്ത് അര്ജന്റീനക്കാരന് തകര്‍പ്പന്‍ ലോങ് റേഞ്ചിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫുള്‍ഹാം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്ക് പോസ്റ്റിലേക്ക് തട്ടിയിട്ട് കെന്നി ടെറ്റെയാണ് ഒപ്പമെത്തിച്ചത്.
https://www.facebook.com/Malayalivartha