ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ്ഹാമിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ഷോക്ക്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വെസ്റ്റ്ഹാം ജയിച്ചുകയറിയത്. 11ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ ഹെഡര്‍ ഗോളിലൂടെ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. പെഡ്രോ പോറോ എടുത്ത കോര്‍ണര്‍ കിക്ക് റൊമേറോ വലയിലേക്ക് വഴിതിരിച്ചുവിട്ടു.
ഒന്നാം പകുതി അവസാനിക്കാനായി അഞ്ച് മിനിറ്റ് ശേഷിക്കെ ലീഡ് ഇരട്ടിപ്പിക്കാനായി ടോട്ടന്‍ഹാമിന് മൂന്ന് അവസരങ്ങള്‍ തുടരെത്തുടരെ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുന്നതില്‍നിന്ന് ഭാഗ്യത്തിനാണ് വെസ്റ്റ്ഹാം രക്ഷപ്പെട്ടത്. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ജൂമയുടെ കാലില്‍ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
എന്നാല്‍, 52ാം മിനിറ്റില്‍ ജറോഡ് ബോവനിലൂടെ വെസ്റ്റ്ഹാം സമനില പിടിച്ചു. ഭാഗ്യത്തിന്റെ അടമ്പടിയിലായിരുന്നു ഗോള്‍. മുഹമ്മദ് കുദുസ് പോസ്റ്റിലേക്കടിച്ച പന്ത് ടോട്ടന്‍ഹാം പ്രതിരോധ താരങ്ങളായ റൊമേരൊയുടെയും ബെന്‍ ഡേവിസിന്റെയും കാലുകളില്‍ തട്ടി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജറോഡ് ബോവനിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha