ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം.... ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ടീം ആദ്യമായി ഏകദിന ക്രിക്കറ്റിന് ഇറങ്ങുന്നു....
ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം.... ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ടീം ആദ്യമായി ഏകദിന ക്രിക്കറ്റിന് ഇറങ്ങുന്നു.... മൂന്ന് മത്സരമാണ് പരമ്പരയിലുളളത്. ട്വന്റി20 പരമ്പരയിലെ അവസാനകളി ആധികാരികമായി ജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം.
ലോകകപ്പിനുശേഷം അടിമുടി മാറിയാണ് ഇന്ത്യ ആദ്യ ഏകദിന പരീക്ഷയ്‌ക്കെത്തുന്നത്. ക്യാപ്റ്റനും ലോകകപ്പിലെ മികച്ച റണ്‍വേട്ടക്കാരും വിക്കറ്റ് വേട്ടക്കാരനും ടീമിലില്ല.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിശ്രമത്തിലാണ്. ലോകകപ്പില്‍ തിളങ്ങിയ പേസര്‍ മുഹമ്മദ് ഷമിയും ടീമിലില്ല. പരിക്കിലുള്ള ഷമി ടെസ്റ്റ് പരമ്പരയിലും കളിക്കാന്‍ സാധ്യതയില്ല.ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 106 റണ്ണിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്.
പരമ്പരയില്‍ ഒപ്പമെത്താനും കഴിഞ്ഞു. 210/7 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാനെത്തിയ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 റണ്ണിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് തകര്‍ത്തത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും. കുല്‍ദീപ് ഉള്‍പ്പെടെ ട്വന്റി20 പരമ്പരയില്‍ കളിച്ച ചില താരങ്ങള്‍ ഏകദിന ടീമിലും ഇടംകണ്ടു. കെ എല്‍ രാഹുലാണ് ഏകദിന ടീം ക്യാപ്റ്റന്‍. രാഹുലും ശ്രേയസ് അയ്യരും മാത്രമാണ് ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന ബാറ്റര്‍മാര്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് അവസരം കിട്ടി. ബൗളര്‍മാരില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ലോകകപ്പ് ടീമിലുണ്ടായിരുന്ന താരം. ദക്ഷിണാഫ്രിക്കന്‍ ടീം ശക്തമാണ്. എയ്ദന്‍ മാര്‍ക്രമാണ് ക്യാപ്റ്റന്‍. ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, ടബ്രിയാസ് ഷംസി തുടങ്ങിയ പ്രധാന താരങ്ങളൊക്കെയുണ്ട്.
"
https://www.facebook.com/Malayalivartha