ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് പ്രകടനത്തിന്റെ കരുത്തില്‍ ബാഴ്‌സലോണയെ തരിപ്പണമാക്കി റയല്‍ മഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം
ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് പ്രകടനത്തിന്റെ കരുത്തില്‍ ബാഴ്‌സലോണയെ തരിപ്പണമാക്കി റയല്‍ മഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. റിയാദില്‍ നടന്ന ഫൈനലില്‍ 41 എന്ന സ്‌കോറിനാണ് റയല്‍ 13ാം സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. റയലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങുന്നത്. ആദ്യത്തെ പത്ത് മിനിറ്റിനുള്ളില്‍ തന്നെ റയല്‍ രണ്ടു ഗോളിന്റെ ലീഡും നേടി.
ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ നല്‍കിയ മനോഹരമായ ത്രൂബാളിന് വിനീഷ്യസ് ഓടിയെത്തുമ്പോള്‍ മുന്നില്‍ ഗോള്‍ കീപ്പര്‍ ഇനാകി പെന മാത്രം. പന്തുമായി കുതിച്ച താരം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി.
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സിയൂ സ്‌റ്റൈലിലാണ് വിനീഷ്യസ് ഗോള്‍ ആഘോഷിച്ചത്. തന്റെ ഇഷ്ടതാരമായ സിആര്‍7 നിലവില്‍ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. ഗോള്‍ വഴങ്ങിയതിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകുന്നതിനു മുമ്പേ ബാഴ്‌സയുടെ വല വീണ്ടും കുലുങ്ങി.
പത്താം മിനിറ്റില്‍ ബോക്‌സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് റോഡ്രിഗോ നല്‍കിയ ക്രോസ് വിനീഷ്യസ് വലയിലെത്തിച്ചു. 33ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി തൊടുത്ത ഒരു കിടിലന്‍ വോളി പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ റയലിന്റെ വലയില്‍. ബോക്‌സില്‍നിന്ന് റയല്‍ താരങ്ങള്‍ ക്ലിയര്‍ ചെയ്യുന്നതിനിടെ ഉയര്‍ന്നുവന്ന പന്താണ് താരം ലക്ഷ്യത്തിലെത്തിച്ചത്.
https://www.facebook.com/Malayalivartha