സ്പാനിഷ് കോപ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് മടക്ക ടിക്കറ്റ് നല്‍കി അത്‌ലറ്റികോ മാഡ്രിഡ്
സ്പാനിഷ് കോപ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് മടക്ക ടിക്കറ്റ് നല്‍കി അത്‌ലറ്റികോ മാഡ്രിഡ്. അധിക സമയത്തേക്ക് നീണ്ട പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍
നിശ്ചിത സമയത്ത് ഇരുനിരയും രണ്ട് ഗോള്‍ വീതമടിച്ചതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. സാമുവല്‍ ലിനോ, അല്‍വാരോ മൊറാട്ട, അന്റോയിന്‍ ഗ്രീസ്മാന്‍, റോഡ്രിഗോ റിക്വല്‍മെ എന്നിവര്‍ അത്‌ലറ്റികോക്കായി വലകുലുക്കിയപ്പോള്‍ ജാന്‍ ഒബ്ലാക്കിന്റെ ഓണ്‍ഗോളും ജൊസേലുവിന്റെ ഗോളുമാണ് റയലിന്റെ തോല്‍വിഭാരം കുറച്ചത്.
നിര്‍ണായക മത്സരത്തില്‍ പന്തടക്കത്തില്‍ റയല്‍ ഒരുപടി മുന്നില്‍ നിന്നെങ്കിലും അവസരമൊരുക്കുന്നതില്‍ അത്‌ലറ്റികോയാണ് മികച്ചുനിന്നത്. 12 ഷോട്ടുകളാണ് അവര്‍ റയല്‍ വലക്ക് നേരെ തൊടുത്തുവിട്ടതെങ്കില്‍ മറുപടി ഏഴിലൊതുങ്ങി. 11ാം മിനിറ്റില്‍ റയല്‍ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിനാണ് ആദ്യ സുവര്‍ണാവസരം ലഭിച്ചത്.
മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ബെല്ലിങ്ഹാം പായിച്ച ഉശിരന്‍ ഷോട്ട് പക്ഷെ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 20ാം മിനിറ്റില്‍ അത്‌ലറ്റികോ ഗോള്‍മുഖത്ത് റയല്‍ അവസരപ്പെരുമഴ തീര്‍ത്തു. എന്നാല്‍, അത്‌ലറ്റികോ ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക്കിന്റെ മിന്നും സേവുകള്‍ക്ക് മുമ്പില്‍ എല്ലാം നിഷ്പ്രഭമായി മാറി. താരത്തിന്റെ ഷോട്ടും ഗോള്‍കീപ്പര്‍ മനോഹരമായി തട്ടിത്തെറിപ്പിച്ചു.
വീണ്ടും പന്ത് പിടിച്ചെടുത്ത വിനീഷ്യസ് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തെങ്കിലും ബെല്ലിങ്ഹാമിന് ഫിനിഷ് ചെയ്യാനായില്ല. വൈകാതെ അല്‍വാരോ മൊറാട്ടയുടെ ബൈസിക്കിള്‍ കിക്ക് റയല്‍ ഗോള്‍കീപ്പര്‍ ലുനിന്‍ അനായാസം കൈയിലൊതുക്കി. 39ാം മിനിറ്റില്‍ അത്‌ലറ്റികോ അക്കൗണ്ട് തുറന്നു.
റയല്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയ ക്രോസ് റൂഡ്രിഗര്‍ ഹെഡ് ചെയ്തകറ്റിയെങ്കിലും ഡയസ് ലിനോ ചാടിവീണ് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍, ആദ്യപകുതി അവസാനിക്കാനിരിക്കെ റയല്‍ തിരിച്ചടിച്ചു.
ലൂക മോഡ്രിച് എടുത്ത ഫ്രീകിക്ക് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ അത്‌ലറ്റികോ ഗോള്‍കീപ്പര്‍ ഒബ്ലാക്കിന്റെ കൈയില്‍ തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. 57ാം മിനിറ്റില്‍ അത്‌ലറ്റികോ വീണ്ടും ലീഡ് നേടി. ബോക്‌സിലേക്ക് തട്ടിത്തിരിഞ്ഞെത്തിയ പന്ത് ലുനിന്‍ കുത്തിയകറ്റിയപ്പോള്‍ റൂഡ്രിഗറുടെ കാലില്‍ തട്ടി അല്‍വാരൊ മൊറാട്ടയിലെത്തി. താരം അനായാസം പന്ത് പോസ്റ്റിനുള്ളിലാക്കി.
80ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മു?ന്നില്‍നില്‍ക്കെ ഗോള്‍ നേടാന്‍ മൊറാട്ടക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.82ാം മിനിറ്റില്‍ റയലിന്റെ സമനില ഗോളെത്തി. വിനീഷ്യസില്‍നിന്ന് ലഭിച്ച പന്ത് ജൂഡ് ബെല്ലിങ്ഹാം ബോക്‌സിലേക്ക് ക്രോസ് ചെയ്തപ്പോള്‍ ജൊസേലു തകര്‍പ്പന്‍ ഡൈവിങ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ പത്താം മിനിറ്റില്‍ അത്‌ലറ്റികോ ലീഡ് പിടിച്ചു.
https://www.facebook.com/Malayalivartha