ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പ... ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് സിറിയക്കെതിരെ; സഹല്‍ കളിക്കളത്തിലിറങ്ങും
ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പ... ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് സിറിയക്കെതിരെ; സഹല്‍ കളിക്കളത്തിലിറങ്ങും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികള്‍ക്കു മുന്നില്‍ ഗോളുകള്‍ വാങ്ങിക്കൂട്ടി തോല്‍വി വഴങ്ങിയ ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പയാണ് ചൊവ്വാഴ്ച സിറിയക്കെതിരായ അങ്കം.
ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന് (ഖത്തര്‍ സമയം ഉച്ച 2.30ന്) ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന വേദിയെന്ന നിലയില്‍ ശ്രദ്ധേയമായ അല്‍ ബെയ്ത് സ്റ്റേഡിയത്തിന്റെ മുറ്റത്താണ് ഇന്ത്യയുടെ വീറുറ്റ അങ്കം നടക്കുക.
ആദ്യമത്സരത്തില്‍ ആസ്‌ട്രേലിയയോട് 2-0ത്തിനും രണ്ടാം അങ്കത്തില്‍ ഉസ്ബകിസ്താനെതിരെ 3-0ത്തിനും തോറ്റ ഇന്ത്യക്ക് ജയിക്കാനോ പോയന്റ് നേടാനോ ആയില്ല എന്നതിനപ്പുറം ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടുമുണ്ട്. ഇതിന് മൂന്നാം അങ്കത്തില്‍ പരിഹാരം കാണുമെന്നാണ് കോച്ചിന്റെ വാക്ക്.
ആദ്യ മത്സരത്തില്‍ ടീം പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ് കരുത്തരായ സോക്കറൂസിനെതിരെ തോല്‍വിയുടെ ആഘാതം കുറച്ചുവെങ്കിലും, രണ്ടാം അങ്കത്തില്‍ തീര്‍ത്തും പിടിവിട്ടു. മൂന്നു മാറ്റങ്ങളുമായി മധ്യനിരയില്‍ മുന്നേറിക്കളിക്കാന്‍ ശേഷിയുള്ള താരങ്ങളുമായിറങ്ങിയെങ്കിലും ടീമിന് 3-0ത്തിനായിരുന്നു ഉസ്ബകിനെതിരെ തോല്‍വി. ഇതോടെ, ഗ്രൂപ്പില്‍ നിന്നും രണ്ടു ജയങ്ങളുമായി ആസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാല് പോയന്റുമായി ഉസ്ബകിസ്താനും സേഫ് സോണിലാണ്. എന്നാല്‍, ഒരു പോയന്റുള്ള സിറിയക്കും 'സീറോ'ബാലന്‍സുമായി കാത്തിരിക്കുന്ന ഇന്ത്യക്കും ഇന്ന് ജയിച്ചാലേ നാണക്കേട് മായ്ക്കാന്‍ കഴിയുകയുള്ളൂ. ജയിച്ച് മൂന്ന് പോയന്റ് നേടിയാലും മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുമാവില്ല.
അതേസമയം പരിക്കു കാരണം കഴിഞ്ഞ രണ്ടു കളിയില്‍ നിന്നും വിട്ടുനിന്ന മലയാളി മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് സിറിയക്കെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് അറിയിച്ചു.
പരിശീലന സെഷനിലും പരിശീലന മത്സരങ്ങളിലും നന്നായി തിളങ്ങിയ സഹല്‍ സിറിയക്കെതിരെ കളിക്കുമെന്നും എന്നാല്‍ െപ്ലയിങ് ഇലവനില്‍ അവസരമുണ്ടാകുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
'അല്‍ ബെയ്ത് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാകും. അവിടെ ഗോള്‍ നേടും. ആരാധകര്‍ക്ക് സന്തോഷം പകരുന്ന ഫലമുണ്ടാകും'-ഏഷ്യന്‍ കപ്പിലെ അവസാന ഗ്രൂപ് മത്സരത്തില്‍ സിറിയക്കെതിരെ ചൊവ്വാഴ്ച ബൂട്ടുകെട്ടാന്‍ ഒരുങ്ങുംമുമ്പ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാകിന്റെ വാക്കുകളാണിത്.
"
https://www.facebook.com/Malayalivartha