പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന്‍ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്‍പിച്ചാണ് മുന്നേറ്റം
പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന്‍ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്‍പിച്ചാണ് മുന്നേറ്റം
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇറാനോട് 4-1 ന് പരാജയപ്പെട്ട പലസ്തീന്‍ രണ്ടാം മത്സരത്തില്‍ യുഎഇയെ സമനിലയില്‍ തളച്ചിട്ടുണ്ടായിരുന്നു.മൂന്നാം മത്സരത്തില്‍ ഹോങ്കോങിനെതിരെ നേടിയ ആധികാരിക ജയത്തോടെയാണ് പലസ്തീന്‍ നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിയത്്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് പലസ്തീന്‍.
അവസാന സ്ഥാനക്കാരായ ഹോങ്കോങ് മൂന്ന് മത്സരത്തിലും തോറ്റതോടെ പുറത്താകുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയും അടങ്ങിയ ഗ്രൂപ്പില്‍ മൂന്ന് മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായത്.
ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം കടുത്തിരിക്കെ ഫുട്‌ബോളില്‍ നേടിയ ചരിത്ര വിജയം പലസ്തീനിലെ ജനതയ്ക്കും അഭിമാനകരമായിരിക്കുകയാണ്. ഹോങ്കോങിനെതിരെ 12, 48, 60 മിനിട്ടുകളില്‍ ആണ് പലസ്തിന്‍ ഗോള്‍ നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് പാലസ്തീന്‍ ഏഷ്യന്‍ കപ്പില്‍ ഒരു കളി ജയിക്കുന്നത്. 3 കളിയില്‍ 4 പോയിന്റ് നേടിയ പാലസ്തീന്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനും യുഎഇക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്യുകയാണുണ്ടായത്.
https://www.facebook.com/Malayalivartha