11 മത്സരത്തിനിടെ ഒന്നില്‍ പോലും ജയിക്കാനായില്ല... ഇതിഹാസ താരം ലയണല്‍ മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് , ജോര്‍ഡി ആല്‍ബ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്റര്‍മയാമിക്ക് സൗദിയിലും തോല്‍വിയോടെയാണ് തുടക്കം.....
ഇതിഹാസ താരം ലയണല്‍ മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് , ജോര്‍ഡി ആല്‍ബ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്റര്‍മയാമിക്ക് സൗദിയിലും തോല്‍വിയോടെയാണ് തുടക്കം. അവസാന 11 മത്സരത്തിനിടെ ഒന്നില്‍ പോലും ജയിക്കാനായില്ല എന്നത് മയാമിയുടെ ദയനീതയാണ് പ്രകടമാക്കിയത്.
തിങ്കളാഴ്ച രാത്രി നടന്ന റിയാദ് സീസണ്‍ കപ്പിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സൗദിയിലെ കരുത്തരായ അല്‍ഹിലാല്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍മയാമിയെ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇന്റര്‍മയാമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട മത്സരത്തില്‍ 43നാണ് അല്‍ ഹിലാല്‍ ജയിച്ച് കയറിയത്.
റിയാദ് കിങ്ഡം ഓഫ് അറീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയും സുവാരസും ഡേവിഡ് റൂയിസും ബുസ്‌കറ്റ്‌സും മയാമിയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചും മാല്‍ക്കവും മിഖായേലും അബ്ദുല്ല ഹംദാനുമാണ് അല്‍ ഹിലാല്‍ മുന്നേറ്റ നിരയെ നയിച്ചത്.
കളി ആരംഭിച്ച് 10ാം മിനിറ്റില്‍ തന്നെ മിത്രോവിച്ചിലൂടെ ഹിലാലാണ് ആദ്യ ലീഡെടുക്കുന്നത്. മൂന്ന് മിനിറ്റിനകം ലീഡ് ഉയര്‍ത്തി അല്‍ഹിലാല്‍ മെസ്സിയെയും സംഘത്തെയും ഞെട്ടിച്ചു. സൗദി താരം അബ്ദുല്ല ഹംദാനാണ് ഗോള്‍ നേടിയത് (20). റിയാദ് കിങ്ഡം ഓഫ് അറീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയും സുവാരസും ഡേവിഡ് റൂയിസും ബുസ്‌കറ്റ്‌സും മയാമിയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചും മാല്‍ക്കവും മിഖായേലും അബ്ദുല്ല ഹംദാനുമാണ് അല്‍ ഹിലാല്‍ മുന്നേറ്റ നിരയെ നയിച്ചത്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത മത്സരത്തില്‍ മെസ്സിയും സംഘവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിനെയാണ് നേരിടുന്നത്.
https://www.facebook.com/Malayalivartha