എഫ്.എ കപ്പിലെ കടം പ്രീമിയര്‍ ലീഗില്‍ തീര്‍ത്ത് ഗണ്ണേഴ്‌സ്... പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ കീഴടക്കിയത്
എഫ്.എ കപ്പിലെ കടം പ്രീമിയര്‍ ലീഗില്‍ തീര്‍ത്ത് ഗണ്ണേഴ്‌സ്. പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ കീഴടക്കിയത്.
ജനുവരി ആദ്യവാരം എഫ്.എ കപ്പ് മൂന്നാം റൗണ്ടിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. ഇതേ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളിന് ലിവര്‍പൂളിനായിരുന്നു ജയം. എന്നാല്‍, ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയം ഗണ്ണേഴ്‌സിനൊപ്പമായിരുന്നു. തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍ മറുപടി നല്‍കി.
14ാം മിനിറ്റില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ബുക്കായോ സകായാണ് ആഴ്‌സണലിനെ മുന്നിലെത്തിക്കുന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷം ആഴ്‌സണല്‍ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മഗല്‍ഹാസിന്റെ സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂള്‍ സ്‌കോര്‍ തുല്യമാക്കി (11).
ആര്‍ക്കും ലീഡില്ലാതെ തുടങ്ങിയ രണ്ടാം പകുതിയില്‍ അലിസണും വാന്‍ഡൈക്കും കൂടി വരുത്തിയ പിഴവ് മുതലെടുത്ത് ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു (21). ഗോള്‍ മടക്കാനുള്ള ലിവര്‍പൂളിന്റെ ശ്രമം അവസാന സെക്കന്‍ഡുവരെ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. 88ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ കൊനാറ്റെ ചുവപ്പ് കാര്ഡ് കണ്ട് പുറത്തായി.
തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. 23 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റുമായി ലിവര്‍പൂളും 49 പോയിന്റുമായി ആഴ്‌സണലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്നാമതായി രണ്ട് മത്സരങ്ങള്‍ കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 46 പോയിന്റുമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha