ഏഷ്യന്‍ കപ്പില്‍ വീണ്ടും കളമുണരുന്നു....ആദ്യ സെമി ഫൈനലില്‍ ജോര്‍ഡന്‍ ദക്ഷിണ കൊറിയയെ നേരിടും
ഏഷ്യന്‍ കപ്പില്‍ വീണ്ടും കളമുണരുന്നു. ചൊവ്വാഴ്ചത്തെ ആദ്യ സെമി ഫൈനലില്‍ ജോര്‍ഡന്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍, ബുധനാഴ്ച ഇറാന്‍ ഖത്തറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് രണ്ടു മത്സരങ്ങളും. ആദ്യ സെമിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയവും ആതിഥേയരായ ഖത്തറിന്റെ അങ്കത്തിന് അല്‍ തുമാമ സ്റ്റേഡിയവും വേദിയാകും.
അരങ്ങേറ്റക്കാരായ തജികിസ്താന്റെ വെല്ലുവിളിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് മുന്നേറിയ ജോര്‍ഡന്റെ ആദ്യ ഏഷ്യന്‍ കപ്പ് സെമിഫൈനലാണിത്.
അതേസമയം, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷംവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ആസ്‌ട്രേലിയയെ വീഴ്ത്തിയാണ് ദക്ഷിണ കൊറിയ സെമിയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഏഷ്യന്‍ ഫുട്ബാളിലെ മുന്‍നിരക്കാരായ ദക്ഷിണ കൊറിയ 1960ന് ശേഷം കിരീടത്തില്‍ മുത്തമിട്ടില്ലെന്ന പേരുദോഷം തീര്‍ക്കാനാണ് ഇത്തവണ ജര്‍മനിയുടെ സൂപ്പര്‍ കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാനു കീഴില്‍ ഖത്തറിലെത്തുന്നത്.
ലോകോത്തര താരങ്ങളും മികച്ച ഫുട്ബാള്‍ പാരമ്പര്യവുമുണ്ടായിട്ടും നിര്‍ഭാഗ്യംകൊണ്ട് കിരീടം അകന്നുനില്‍ക്കുന്ന ദക്ഷിണ കൊറിയക്ക് ഇത്തവണ പരിഹാരക്രിയ കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha