ആവേശത്തോടെയുള്ള അങ്കത്തിനൊടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിന്... ശനിയാഴ്ച ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ജോര്‍ഡനെ നേരിടും
ആവേശത്തോടെയുള്ള അങ്കത്തിനൊടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിന്. അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഷ്യയിലെ മുന്‍നിര സംഘമായ ഇറാനെ 32ന് വീഴ്ത്തിയാണ് ഹസന്‍ അല്‍ഹൈദോസും അക്രം അഫിഫും നയിച്ച ഖത്തര്‍ പട കിരീടപ്പോരാട്ടത്തിലേക്ക് ജൈത്രയാത്ര നടത്തിയത്.
ശനിയാഴ്ച ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ജോര്‍ഡനെ നേരിടും. 2019ല്‍ യു.എ.ഇയില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് കിരീടമണിഞ്ഞതിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ പ്രവേശനമാണ് ഖത്തറിന്.
കളിയുടെ നാലാം മിനിറ്റില്‍ സര്‍ദാര്‍ അസ്മൗനിലൂടെ ഗോളടി തുടങ്ങിയ ഇറാനില്‍ നിന്നു ഉജ്വല പോരാട്ട വീര്യത്തിലൂടെ കളി തട്ടിയെടുത്തായിരുന്നു ഖത്തര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കളം വാണത്.
17ാം മിനിറ്റില്‍ ജാസിം ജാബിറിലൂടെ സമനില പിടിച്ചവരെ 43ാം മിനിറ്റില്‍ ഉശിരന്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ അക്രം അഫീസ് ലീഡു നല്‍കി. ഒടുവില്‍ 82ാം മിനിറ്റില്‍ അല്‍മുഈസ് അലി കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തറിന്റെ പട്ടിക തികഞ്ഞു.
51ാം മിനിറ്റില്‍ അലി റിസ ജഹന്‍ ബക്ഷ പെനാല്‍റ്റി ഗോളിലൂടെ ഇറാന് ഉയിര്‍ത്തെഴുന്നേല്‍പ് നല്‍കിയെങ്കിലും മിന്നും ആക്രമണവും, കരുത്തുറ്റ പ്രതിരോധവും ഒപ്പം 13 മിനിറ്റു നീണ്ട ഇഞ്ചുറി ടൈമിലെ ഭാഗ്യത്തിന്റെ അകമ്പടി കൂടിയായതോടെ ഖത്തറിന്റെ ഫൈനല്‍ പ്രവേശം ഏതാണ്ട് ഉറപ്പായി.
https://www.facebook.com/Malayalivartha